ഒരിക്കലും ബി.ജെ.പിയിലേക്ക് പോകില്ല ; ദുഷ്യന്ത് ചൗട്ടാല

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഡ്: വരാനിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യുമായി സഖ്യത്തിനില്ലെന്ന് ജനനായക് ജനതാ പാർട്ടി (ജെ.ജെ.പി) മേധാവിയും ഹരിയാന മുൻ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല. വരും ദിവസങ്ങളിൽ പാർട്ടി ഏറ്റവും പ്രധാനപ്പെട്ട പാർട്ടിയായി മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എഎൻഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചൗട്ടാല. ഞാനിപ്പോൾ അതൊരു പ്രതിസന്ധിയായി കാണുന്നില്ല. എന്താണോ സംഭവിച്ചത് അത് സംഭവിച്ചു. ഞാനിപ്പോൾ അതൊരു അവസരമായി കാണുന്നു. കഴിഞ്ഞ തവണയും നമ്മുടെ പാർട്ടി ഒരു കിംഗ് മേക്കർ ആയിരുന്നു. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയായി ജെജെപി മാറും” ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് ചോദിച്ചപ്പോൾ ദുഷ്യന്ത് ചൗട്ടാലയുടെ മറുപടി ഇങ്ങനെയായിരുന്നു.

ഹരിയാനയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം 10 ജെ.ജെ.പി എം.എൽ.എമാരുടെ പിന്തുണയോടെയാണ് ബിജെപി സർക്കാർ രൂപീകരിച്ചത്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, ജെജെപിക്ക് 0.87 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ഒരു സ്ഥാനാര്‍ഥി പോലും വിജയിച്ചിരുന്നില്ല. ഇന്‍ഡ്യാ മുന്നണിയുമായി സഖ്യമുണ്ടാക്കുമോ എന്ന് ചോദിച്ചപ്പോള്‍ പാര്‍ട്ടിക്ക് മുന്‍ഗണന ലഭിക്കുകയാണെങ്കില്‍ എന്തുകൊണ്ട് ആയിക്കൂടാ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. “ഞാൻ എൻഡിഎ സഖ്യത്തിനൊപ്പം നിന്നു. ഗുസ്തിക്കാരുടെ പ്രശ്‌നവും കർഷക പ്രശ്‌നവും ഉണ്ടായിട്ടും അവരോടുള്ള എൻ്റെ നിലപാട് ഒരിക്കലും മാറ്റിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....