കലക്ടർ ബംഗ്ലാവിന്​ നാഥനാകുന്നു ; ആദ്യ താമസക്കാരനാകാൻ എസ്. പ്രേംകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ക​ല​ക്ട​ർ ബം​ഗ്ലാ​വി​ന്​ നാ​ഥ​ൻ എ​ത്തു​ന്നു. ര​ണ്ടു വ​ർ​ഷം മു​മ്പ്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ബം​ഗ്ലാ​വി​ലേ​ക്ക് ജി​ല്ല ക​ല​ക്ട​ർ സെ​പ്​റ്റം​ബ​ർ അ​ഞ്ചി​ന് താ​മ​സം മാ​റ്റും. നി​ല​വി​ലെ ക​ല​ക്ട​ർ എ​സ്.​പ്രേം​കൃ​ഷ്ണ​ൻ ഇ​നി കു​ടും​ബ​സ​മേ​തം കു​ല​ശേ​ഖ​ര​പ​തി​യി​ലെ സ​ർ​ക്കാ​ർ കെ​ട്ടി​ട​ത്തി​ലേ​ക്ക് താ​മ​സം മാ​റ്റും. ഇ​വി​ടെ ഒ​രു​മു​റി ക​ല​ക്ട​റു​ടെ ഓ​ഫീ​സാ​യി പ്ര​വ​ർ​ത്തി​ക്കും. ര​ണ്ടു​വ​ർ​ഷം മു​മ്പ്​ കെ​ട്ടി​ടം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പെ​യി​ന്റ് ചെ​യ്തി​ട്ട ബം​ഗ്ലാ​വ് കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു. കി​ണ​ർ നി​ർ​മ്മാ​ണ​വും ജ​ല​വി​ത​ര​ണ പൈ​പ്പു​ലൈ​ൻ നി​ർ​മ്മാ​ണ​വും മാ​ത്ര​മാ​യി​രു​ന്നു ബാ​ക്കി​യാ​യ​ത്. ഇ​തി​നി​ടെ ഇ​പ്പോ​ഴ​ത്തെ ക​ല​ക്ട​ർ ചു​മ​ത​ല​യേ​റ്റ​ശേ​ഷം കി​ണ​ർ കു​ഴി​ക്കു​ക​യും പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

ഫ​ർ​ണി​ച്ച​റു​ക​ളും മ​റ്റു ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങി. കാ​ടു​പി​ടി​ച്ച പ​രി​സ​രം വൃ​ത്തി​യാ​ക്കി. ഉ​ദ്ഘാ​ട​ന​ത്തി​ന് മ​ന്ത്രി​മാ​രു​ടെ തീ​യ​തി​ക്ക് കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ക​ല​ക്ട​ർ പ്രേം ​കൃ​ഷ്​​ണ​ൻ പ​റ​ഞ്ഞു. വ​യ​നാ​ട് ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​യ​തി​നാ​ൽ തീ​യ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. സെ​പ്​റ്റംബ​ർ ആ​ദ്യ ആ​ഴ്ച ക​ല​ക്ട​ർ ബം​ഗ്ലാ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​മെ​ന്ന് മ​ന്ത്രി​മാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ഞ്ചാം തീ​യ​തി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി​മാ​രാ​യ കെ.​രാ​ജ​ൻ, വീ​ണാ ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...