രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുമോ ? ആകാംക്ഷ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: എൻ.ഡി.എയുടെ സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുമ്പോൾ 18ാം ലോക്സഭയുടെ പ്രതിപക്ഷ നേതാവ് ആരെന്നുള്ളതിലാണ് ആകാംക്ഷ. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കും എന്നാണ് കോൺഗ്രസ് പ്രതീക്ഷ. ഇത് പാർട്ടിക്ക് കൂടുതൽ കരുത്തുപകരുമെന്ന വിശ്വാസത്തിലാണ് നേതാക്കൾ. 2014ലും 2019ലും സീറ്റുകൾ കുറഞ്ഞ കോൺഗ്രസ്‌ പ്രതിപക്ഷ നേതൃസ്ഥാനത്തിനു പോലും അർഹമല്ല എന്ന പഴികൾ കേട്ടിരുന്നു. എന്നാൽ ഇത്തവണ ഇൻഡ്യാ സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി കോൺഗ്രസ് മാറി. 99 സീറ്റുകളാണ് കോൺഗ്രസ് നേടിയത് . അതിനാൽ തന്നെ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാനാണ് പാർട്ടി ആഗ്രഹം. എന്നാൽ, രാഹുൽ അതിനു തയ്യാറാകുമോ എന്നുള്ളതിൽ ആശങ്കകൾ നിലനിൽക്കുകയാണ്. 2019ൽ പാർട്ടിക്ക് ഉണ്ടായ കനത്ത പരാജയത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുൽ ഗാന്ധി ഔദ്യോഗിക പദവികൾ നിന്നെല്ലാം മാറിനിന്നു.

കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് സ്ഥാനവും അധിർ രഞ്ജൻ ചൗധരിക്ക് നൽകി. പരാജിതനായ പപ്പു എന്ന ചാപ്പ കുത്തി ബി.ജെ.പിയുടെ ഐ.ടി സെല്ലുകൾ ആഘോഷിച്ചപ്പോഴും പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ദൗത്യം സ്വയം ഏറ്റെടുത്തു.ഭാരത് ജോഡോ യാത്രയിലൂടെ 4000ത്തിൽ അധികം കിലോമീറ്ററുകൾ രാഹുൽ നടന്നു കയറിയത് ഇന്ത്യൻ ജനതയുടെ ഹൃദയത്തിലേക്കാണെന്ന് ഉറപ്പിക്കുന്നതാണ് ജനവിധി. നരേന്ദ്ര മോദി – അദാനി ബന്ധവും, ബി.ജെ.പിയുടെ വർഗീയ ചേരിതിരിവിനെയും രാഹുൽ പ്രതിരോധിച്ചത് ഭരണഘടനയെ ഉയർത്തി കാട്ടിയാണ്. അതിനാൽ പാർലമെന്റിലും അത് തുടരാൻ രാഹുൽ പ്രതിപക്ഷ നേതാവ് ആകണമെന്നാണ് പാർട്ടി നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....