സാമ്പത്തിക പ്രതിസന്ധി മറികടക്കുമോ ? ; സംസ്ഥാനബജറ്റ് അടുത്ത മാസം രണ്ടിന് നടക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ ബജറ്റ് അവതരണം ഫെബ്രുവരി രണ്ടിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. വരുമാനം വർധിപ്പിക്കുന്നതിന് പുതിയ മാർഗങ്ങൾ തേടും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ്. ഇത്തവണ കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് കിട്ടുന്ന നികുതിവിഹിതവും സാമ്പത്തികസഹായവും അറിഞ്ഞശേഷം അതുകൂടി ഉൾക്കൊണ്ടാവും ബജറ്റിന് അന്തിമരൂപം നൽകുക.സംസ്ഥാനത്തിന്റെ വാർഷികപദ്ധതിക്ക് ഇനിയും രൂപംനൽകിയിട്ടില്ല. വരുന്ന ആഴ്ച അക്കാര്യത്തിൽ ആസൂത്രണബോർഡ് തീരുമാനമെടുക്കും. പദ്ധതി അടങ്കൽ മുൻവർഷത്തെക്കാൾ കൂട്ടാനാവാത്ത സാഹചര്യമാണ്. നടപ്പുവർഷത്തെ പദ്ധതിച്ചെലവുപോലും 50 ശതമാനം എത്തിയിട്ടേയുള്ളൂ.

സാമ്പത്തികവർഷത്തിന്റെ അവസാനപാദത്തിൽ പ്രതീക്ഷിച്ചതോതിൽ കടമെടുക്കാൻ അനുമതി കിട്ടാത്തതിനാൽ പകച്ചുനിൽക്കുകയാണ് സർക്കാർ. നാലുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയുണ്ട്. ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ക്ഷാമബത്തയിലും ശമ്പളം പരിഷ്കരിച്ചവകയിലും വൻ കുടിശ്ശികയുണ്ട്. കരാറുകാർക്ക് ഉൾപ്പെടെ ഏറ്റവും കുറഞ്ഞത് 40,000 കോടി രൂപയെങ്കിലും നൽകാനുണ്ട്. ഇവയൊന്നും ഈ സാമ്പത്തികവർഷം നൽകാനാവാത്ത സ്ഥിതിയാണ്. ഇതെല്ലാം ബജറ്റിലൂടെ മറികടക്കാൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

0
കൊല്ലം: പാമ്പുകടിയേറ്റ് യുവതി മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശി ശാലിനി...

ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ എത്തും

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട. 90 കിലോ...