Monday, May 5, 2025 4:57 pm

വയനാടിന് വേണ്ടി ജീവൻ കൊടുത്തും പ്രവർത്തിക്കും ; പ്രിയങ്ക ഗാന്ധി

For full experience, Download our mobile application:
Get it on Google Play

വയനാട് : എംപിയായി തിരഞ്ഞെടുക്കപ്പെട്ടാൽ വയനാടിന് വേണ്ടി ജീവൻ കൊടുത്തും പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകി പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയുടെ വഴിയേ പോരാട്ടം തുടരുമെന്നും എല്ലാ പ്രശ്നങ്ങളിലും പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കർഷകവിഷയങ്ങൾ പരിഹരിക്കാനാകും മുൻതൂക്കമെന്നും പ്രിയങ്ക വ്യക്തമാക്കി. വയനാട്ടിൽ കാർഷിക മേഖലയിലെ വികസനത്തിന് ഊന്നൽ, വിപണിയിൽ കർഷകർക്ക് അവസരം ലഭ്യമാക്കൽ, വിനോദ സഞ്ചാരമേഖലയുടെ വികസനം എന്നിവയെല്ലാമാണ് വയനാടിനെ ശക്തിപ്പെടുത്താനുള്ള മാർഗ്ഗമായി പരിഗണിക്കുന്നത്.

ഇവയിലടക്കം രാഹുൽ ഗാന്ധിയുടെ വഴിയേ പോരാട്ടം തുടരുമെന്നും എല്ലാ പ്രശ്നങ്ങളിലും പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്നും പ്രിയങ്ക പറഞ്ഞു. പ്രിയങ്ക വിജയിച്ചാല്‍ പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമായി നിലകൊള്ളുമെന്ന് ഉറപ്പ് നൽകിയിരുന്നു. വയനാടിനെ പ്രതിനിധീകരിച്ച് ഇവിടുത്തെ ജനങ്ങള്‍ തന്നെ പാര്‍ലമെന്റിലേക്ക് വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരുടെ സ്‌നേഹം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ കടപ്പെട്ടിരിക്കുന്നു. വയനാട്ടില്‍ മുഴുവന്‍ സഞ്ചരിച്ച് ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കും. ജനങ്ങളോട് കാര്യങ്ങള്‍ ചോദിച്ചറിയും. ശേഷം ഏറ്റവും മികച്ച രീതിയില്‍ അവരുടെ കാഴ്ച്ചപ്പാടിനനുസരിച്ച് പദ്ധതികള്‍ നടപ്പിലാക്കുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിൽഡിം​ഗ് ഇൻസ്പെക്ടർ എ സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ബിൽഡിം​ഗ് ഇൻസ്പെക്ടർ എ സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ...

വിവാഹ വീട്ടിലെത്തി മദ്യം ആവശ്യപ്പെട്ട യുവാവ് വരൻ്റെ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി...

0
കോഴിക്കോട്: കോഴിക്കോട് കല്ലായിയിൽ വിവാഹ വീട്ടിലെത്തി മദ്യം ആവശ്യപ്പെട്ട യുവാവ് വരൻ്റെ...

മെഡിക്കൽ കോളജിൽ വീണ്ടും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കോൺഗ്രസ്...

ഗ്രീൻവുഡ്സ് കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കാൻ തീരുമാനിച്ച് കണ്ണൂർ സർവ്വകലാശാല

0
കണ്ണൂർ: കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ്സ് കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കാൻ കണ്ണൂർ സർവ്വകലാശാല...