5 വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: 5 വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കോടതി. തമിഴ്നാട് രാജപാളയം സ്വദേശിയാണ് കേസിലെ പ്രതി. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി(1) ആണ് വിധി പറഞ്ഞത്. ശിക്ഷാവിധി ഈ മാസം ഏഴിന് പ്രഖ്യാപിക്കും. 2021 ഏപ്രിൽ 5 നായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. 5 വയസുകാരിയായ തമിഴ് ബാലികയെയാണ് രണ്ടാനച്ഛൻ ലൈംഗികമായി പീ‍ഡിപ്പിച്ച് കൊലപ്പെടുത്തിയത്. പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലായിരുന്നു സംഭവം. കുട്ടിയുടെ ശരീരത്തിൽ 66 മുറിവുകളാണ് ഉണ്ടായിരുന്നത്. തുടർച്ചയായ മർദനമായിരുന്നു മരണകാരണം.

കുട്ടിയെ രണ്ടാനച്ഛനെ ഏൽപ്പിച്ചശേഷമാണ് അമ്മ വീട്ടുജോലിക്ക് പോയിരുന്നത്. കുഞ്ഞിനെ ഇല്ലാതാക്കാനുള്ള രണ്ടാനച്ഛന്‍റെ ക്രൂരതയായിരുന്നു കൊലപാതകത്തിന് പിന്നിൽ. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ടോടിയ പ്രതിയെ പിറ്റേന്ന് പത്തനംതിട്ട പോലീസ് പിടികൂടുകയായിരുന്നു. അതിനിടെ കേസിൻ്റെ വിചാരണ വേളയിൽ പ്രതി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. അതിക്രൂരമായ കൊലപാതകത്തിൽ മൂന്നുവർഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രതി കുറ്റക്കാരനെന്ന് വിധിച്ച കോടതി ഈ മാസം 7നാണ് ശിക്ഷ വിധിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...