ഷൂട്ടിങ്ങിനിടെ നടന്‍ വിജയ് ദേവരകൊണ്ടയ്ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഷൂട്ടിങ്ങിനിടെ നടന്‍ വിജയ് ദേവരകൊണ്ടയ്ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. വിഡി 12 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് നടന് പരിക്കേറ്റത്. ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു സംഭവം. തോളിനാണ് താരത്തിന് പരിക്കേറ്റത്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നും താരത്തിന് ഫിസിയോ ചെയ്യുന്നുണ്ടെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ഷൂട്ടിങ് മുടങ്ങാതിരിക്കാന്‍ കഥാപാത്രത്തിനായുളള പരിശീലനങ്ങളിലാണിപ്പോള്‍ വിജയ് ദേവരകൊണ്ട. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുളള ചിത്രമാണ് വിഡി 12. സിനിമയ്ക്കായി താരം നടത്തിയ കഠിന പരിശീലനങ്ങളുടെ വീഡിയോയും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഗൗതം തന്നൂരിയാണ് വിഡി 12 സംവിധാനം ചെയ്യുന്നത്. വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബാര്‍സ്, രുക്മണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതം. അടുത്ത വര്‍ഷം മാര്‍ച്ച് 28 ന് ചിത്രം റിലീസാകുമെന്നാണ് വിവരം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നോൺ ഇന്റർലോക്ക്ഡ് റെയിൽവേ ഗേറ്റുകളിൽ എഐ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനവുമായി റെയിൽവേ

0
ചെന്നൈ : ഇന്റർലോക്കിങ് സംവിധാനമില്ലാത്ത ലെവൽ ക്രോസിങ്ങുകളിൽ നിർമിതബുദ്ധി (എ.ഐ.)അടിസ്ഥാനമായുള്ള ക്യാമറകൾ...

കൊച്ചിയിലെ ലേബർ കമ്മിഷണർ ഓഫിസിലെ മിന്നൽ രക്ഷാകവചവും ചെമ്പ് പട്ടകളും മോഷ്ടിച്ചു ; ഇതരസംസ്ഥാന...

0
കൊച്ചി: കേന്ദ്ര ലേബർ കമ്മിഷണർ ഓഫിസ് സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും...

ഖനനനിയന്ത്രണ ഭേദഗതി ബിൽ ; ധാതുശേഖരമുള്ള ഭൂമിയുടെ അവകാശം കേരളത്തിന് നഷ്ടമാകും

0
തിരുവനന്തപുരം : കേന്ദ്രസർക്കാർ കൊണ്ടുവന്ന ഖനനനിയന്ത്രണ ഭേദഗതി ബിൽ കേരളത്തെ ഗുരുതരമായി...

‘ചോറും മീനും’ ഹോട്ടലിലെ അടിപിടി ; അഞ്ചുപേർക്കെതിരേ കേസെടുത്ത് പോലീസ്

0
കുറ്റിപ്പുറം : കുറ്റിപ്പുറത്തെ ‌ഹോട്ടലിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തു. ചൊവ്വാഴ്‌ച...