ഫ്ളോറിഡ: അറ്റ്ലാന്റ യുണൈറ്റഡിനെ തകർത്ത് വിജയത്തുടക്കവുമായി അമേരിക്കൻ മേജർ സോക്കർ ലീഗ് (എം.എൽ.എസ്) പ്ലേ ഓഫിൽ ഇന്റർ മയാമി. സൂപ്പർ താരം ലയണൽ മെസ്സിക്ക് ഗോൾ നേടാനായില്ലെങ്കിലും വിജയ ഗോളിന് അവസരമൊരുക്കി. ലൂയിസ് സുവാരസും ജോർഡി ആൽബയുമാണ് മയാമിക്കായി ഗോൾവല കുലുക്കിയത്. ഹോം ഗ്രൗണ്ടിൽ ഒന്നിനെതിരെ രണ്ട് ഗോൾ വിജയത്തോടെയാണ് മയാമി പ്ലേ ഓഫ് റണ്ണിന് തുടക്കമിട്ടത്. കളിക്കളത്തിൽ മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. രണ്ടാം മിനിറ്റിൽ ഡേവിഡ് ഗോമസ് നൽകിയ പാസ് മുതലാക്കി സുവാരസ് തകർപ്പൻ ഗോളിലൂടെ മയാമിയെ മുന്നിലെത്തിച്ചു. 39-ാം മിനിറ്റിൽ അറ്റ്‌ലാൻ്റ തിരിച്ചടിച്ചു. അമഡോറിൻ്റെ അസിസ്റ്റിൽ സാബ ലോബ്‌ഷാനിഡ്‌സെ ആണ് വലകുലുക്കിയത്. കളിയിൽ പ്രത്യാക്രമണവുമായി മയാമി കളം നിറഞ്ഞെങ്കിലും ഹാഫ് ടൈമിൽ മറ്റൊരു ഗോളും പിറന്നില്ല. ഇതോടെ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു. 60-ാം മിനിറ്റിൽ നിയന്ത്രണം വീണ്ടെടുത്ത മയാമി, ജോർഡി ആൽബയുടെ ഗോളിലൂടെ ലീഡ് നേടി. മെസ്സിയുടെ അസിസ്റ്റിലാണ് ഈ ഗോൾ പിറന്നത്. തിരിച്ചടിക്കാനുള്ള അറ്റലാന്റയുടെ ശ്രമങ്ങൾ മയാമി പ്രതിരോധം കടന്ന് ഗോൾ വല ഭേദിക്കാനായില്ല. ജയത്തോടെ മയാമി പ്ലേ ഓഫ് സീരീസിൽ ഇതോടെ 1-0 ന് മുന്നിലെത്തി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1