പി പി ദിവ്യയുടെ ബിനാമി കമ്പനി ; കാർട്ടൺ പരസ്യ ബോർഡുകളിലും അഴിമതി, ഈടാക്കിയത് വൻ തുക

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പി പി ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപണം നേരിടുന്ന കാർട്ടൺ പരസ്യ ബോർഡുകളിലും അഴിമതി കാണിച്ചതായി ആക്ഷേപം. തദ്ദേശസ്ഥാപനങ്ങളിലെ പരസ്യബോർഡ് വച്ചതിൽ വൻതുകയാണ് കാർട്ടൺ കമ്പനി ഈടാക്കിയത്. 57,000 രൂപ മാത്രം ചെലവ് വരുന്ന ഒരു പരസ്യബോർഡ് മൂന്ന് ലക്ഷം രൂപയ്ക്കാണ് കാർട്ടൺ ചെയ്ത് നൽകിയത്. കണ്ണൂരിലുള്ള പല പഞ്ചായത്തുകളിലും പല കരാറുകളും എടുത്തിരിക്കുന്നത് കാർട്ടണാണ്. പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആയതിനു ശേഷം നൽകിയ നിർമ്മാണ കരാറുകളിൽ ദുരൂഹതയുണ്ടെന്ന വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2021 മുതൽ പ്രീ ഫാബ്രിക്കേറ്റ് നിർമ്മാണങ്ങൾ ഒരൊറ്റ കമ്പനിക്കാണ് കിട്ടിയത്.

മൂന്നുവർഷത്തിനിടെ കിട്ടിയത് 12 കോടിയിലേറെ രൂപയുടെ കരാറാണ്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡൻഡ് ആയതിന് ശേഷമാണ് കമ്പനി രൂപീകരിച്ചത്. കമ്പനി എംഡി പി പി ദിവ്യയുടെ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് അംഗമാണ്. വിവരാവകാശ രേഖകൾ അടക്കമുള്ള തെളിവുകൾ ലഭിച്ചിരുന്നു. ഒരു കമ്പനിക്ക് മാത്രം കോടികളുടെ പ്രവർത്തികളാണ് കിട്ടുന്നത്. മോഡുലാർ ടോയിലറ്റ്, കെട്ടിടങ്ങൾ എന്നിവയാണ് നിർമാണം. പ്രീ ഫാബ്രിക്കേറ്റഡ് നിർമാണ കരാർ എടുക്കുന്നത് പൊതുമേഖലാ സ്ഥാപനമായ സിൽക്കാണ്. സിൽക്ക് ബൈ കോൺട്രാക്ടിന് ടെണ്ടർ വിളിക്കും.

ഈ ടെണ്ടർ മൂന്ന് വർഷമായി ഒറ്റക്കമ്പനിക്കാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡൻഡ് ആയ ശേഷമാണിത്. ദിവ്യ ചുമതലയേറ്റ ശേഷമാണ് കമ്പനി തന്നെ രൂപീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. മുഹമ്മദ് ആസിഫ് എന്നയാളാണ് കമ്പനിയുടെ എം ഡി. ഇരിണാവ് സ്വദേശിയാണ് ഇയാൾ. കമ്പനി രൂപീകരിച്ചതിന് ശേഷമാണ് ഇയാൾക്ക് പാർട്ടി അംഗത്വം കിട്ടിയത്. 2021 ഓഗസ്റ്റ് 1-നാണ് കമ്പനി രൂപീകരിച്ചത്. മൂന്ന് കൊല്ലത്തിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്തിൽ മാത്രം നൽകിയത് 12 കോടിയിലേറെ രൂപയുടെ പ്രവർത്തികളാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...