കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു ; റാന്നി ടൗണില്‍ വന്‍ ഗതാഗതക്കുരുക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : കനത്ത മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതു മൂലം ടൗണില്‍ വന്‍ ഗതാഗതക്കുരുക്ക്. റാന്നി ടൗണില്‍ ഇട്ടിയപ്പാറ ബൈപ്പാസ് റോഡിലാണ് മരങ്ങള്‍ ഒടിഞ്ഞു വീണ് ഗതാഗതം സ്തംഭിച്ചത്. ഇന്ന് രാവിലെ പത്തരയോടെ പെയ്ത കനത്ത മഴയോടൊപ്പം എത്തിയ കാറ്റാണ് ടൗണില്‍ നാശം വിതച്ചത്. ഗതാഗതം സ്തംഭിച്ചതോടെ ടൗണില്‍ ചെത്തോങ്കര മുതല്‍ മാമുക്ക് വലിയപാലം വരെ ഗതാഗതകുരുക്ക് രൂപപെട്ടു. പോലീസ് എത്തിയാണ് ഗതാഗതം നേരെയാക്കിയത്.

ബൈപ്പാസ് ജംഗ്ഷനില്‍ കണ്ടനാട്ട് എം.എല്‍.എ പടിയിലാണ് അല്‍ബീസിയ മരങ്ങള്‍ ഒടിഞ്ഞു വീണത്. മരങ്ങള്‍ വീണത് വൈദ്യുതി ലൈനുകള്‍ക്ക് മുകളിലേക്കാണ്. ഇതോടെ പതിനൊന്നു കെ.വി അടക്കമുള്ള വൈദ്യുതി തൂണുകള്‍ നിലംപതിച്ചു. സ്വകാര്യ വ്യക്തിയുടെ വസ്തുവിലെ അറുപതോളം മരങ്ങളാണ് ഒടിഞ്ഞു വീണത്. അഗ്നിശമന സേനയുടെ റാന്നി യൂണിറ്റിന്‍റെ നേതൃത്വത്തില്‍ മരങ്ങള്‍ വെട്ടി നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കെ.എസ്.ഇ.ബി സൗത്ത് സെക്ഷന്‍ അധികൃതരും പോലീസും സഹായത്തിനുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...