Tuesday, February 18, 2025 9:41 pm

ശക്തമായി ശൈത്യത്തിലമര്‍ന്ന് സൗദി: തുറൈഫില്‍ താപനില രണ്ട് ഡിഗ്രി

For full experience, Download our mobile application:
Get it on Google Play

റിയാദ്: ശക്തമായ തണുപ്പിന്റെ പിടിയിലാണ് ഗള്‍ഫ് മേഖലയുടെ മിക്ക ഭാഗങ്ങളും. സൗദിയിലെ തുറൈഫില്‍ ഇന്നലെ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. തബൂക്ക്, അറാര്‍, ഖുറയ്യാത്ത് എന്നിവിടങ്ങളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസും ഹായില്‍, സകാക്ക എന്നിവിടങ്ങളില്‍ നാല് ഡിഗ്രി സെല്‍ഷ്യസും ബുറൈദ, അല്‍ഉല, ഹഫര്‍ അല്‍ ബാത്തിന്‍, അല്‍ ദഹ്ന, അല്‍സമ്മാന്‍ എന്നിവിടങ്ങളില്‍ അഞ്ച് ഡിഗ്രിയുമാണ് കുറഞ്ഞ താപനില. സൗദി അറേബ്യയുടെ ഭൂരിഭാഗം പ്രദേശത്തും ഈ ആഴ്ച പകുതി വരെ തണുപ്പ് തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ആഴ്ച അവസാനം മുതല്‍ ചില പ്രദേശങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.

വടക്കന്‍ അതിര്‍ത്തിപ്രദേശങ്ങളായ അല്‍ജൗഫ്, തബൂക്ക് എന്നിവിടങ്ങളില്‍ മഴമേഘങ്ങളുണ്ടാകുമെന്നും കേന്ദ്രത്തിന്റെ അറിയിപ്പിലുണ്ട്. വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളായ അല്‍ജൗഫ്, തബൂക്ക് എന്നിവിടങ്ങളില്‍ മഞ്ഞും മൂടല്‍മഞ്ഞും ആലിപ്പഴ വര്‍ഷവും പ്രതീക്ഷിക്കാം. സൗദിയില്‍ കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് ജിസാനിലാണ്. 31 ഡിഗ്രി സെല്‍ഷ്യസ്. മക്ക, ജിദ്ദ, ഖുന്‍ഫുദ, ഷറൂറ, യാമ്പു എന്നിവിടങ്ങളില്‍ ഉയര്‍ന്ന താപനില 28 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 26 വരെയാണ്. അബഹ, അറാര്‍, സകാക്ക, തുറൈഫ്, ഖുറയ്യത്ത്, അല്‍സൗദ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം 95% ഹ്യുമിഡിറ്റിയാണ് രേഖപ്പെടുത്തിയത്.

രാജ്യത്തിന്റെ മിക്കഭാഗങ്ങളും ശൈത്യത്തിന്റെ പിടിയിലാണ്. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച തുടരുന്നു. തബൂക്കിലെ ജബല്‍ അല്ലൗസിലും മറ്റ് മലനിരകളിലും താഴ്വാരങ്ങളിലും തുറൈഫ്, അല്‍ ഖുറയാത്ത് എന്നിവിടങ്ങളിലും മഞ്ഞുവീഴ്ചയുമുണ്ടായി. ശക്തമായ ഉപരിതല കാറ്റും ചിലയിടങ്ങളില്‍ പൊടിക്കാറ്റുമുണ്ടായി. നജ്‌റാന്‍, റിയാദ് എന്നിവിടങ്ങളിലും കിഴക്കന്‍ മേഖലകളുടെ ചില ഭാഗങ്ങളിലുമാണ് കൂടുതല്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടത്. അറേബ്യന്‍ ഗള്‍ഫിലെ ഉപരിതല കാറ്റിന്റെ ചലനം വടക്കുകിഴക്ക് ദിശയില്‍ മണിക്കൂറില്‍ 25 മുതല്‍ 50 വരെ കിലോമീറ്റര്‍ വരെ വേഗതയിലാണ്.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദേശജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ് ; യുവതി പിടിയിൽ

0
കൊച്ചി : വിദേശജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി...

മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ നാളെ മയക്കുവെടി വെയ്ക്കും

0
തൃശൂർ: ചാലക്കുടി അതിരപ്പിള്ളിയിൽ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കാനുള്ള ദൗത്യം നാളെ...

മോഷണക്കേസില്‍ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

0
തിരുവനന്തപുരം: മോഷണക്കേസില്‍ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. തിരുവനന്തപുരം ചാലയിലെ പച്ചക്കറിക്കടയിലും...

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറെന്ന് റഷ്യ

0
റിയാദ്: യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയാറെന്ന് റഷ്യ. അമേരിക്കയുമായി സൗദി അറേബ്യയില്‍...