അടൂർ : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് വണ്ണിന്റെ ആഭിമുഖ്യത്തിൽ വൈസ് മെനെറ്റ്സ് പദ്ധതിയായ അടുക്കളത്തോട്ടം പദ്ധതി ഡിസ്ട്രിക്ട് വണ്ണിലെ വൈസ് മെൻ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതല ഉത്ഘാടനവും പച്ചക്കറി വിത്ത് വിതരണവും കൊടുമൺ സെൻട്രൽ ക്ലബ്ബിന്റെ ആദിതേയത്വത്തിൽ ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ വിനോദ് വാസുക്കുറുപ്പിന്റെ ഭാവനാങ്കണത്തിൽ ഡിസ്ട്രിക്ട് ഗവർണർ മാത്യു മതിരംപള്ളിയുടെ അധ്യക്ഷതയിൽ ജില്ലാ വൈസ് മെനെറ്റ്സ് കോർഡിനേറ്റർ റീജണൽ വൈസ് മെനെറ്റ്സ് കോർഡിനേറ്റർ ചിത്ര വിനോദ് നിർവ്വഹിച്ചു. തുടർന്ന് ഡിസ്ട്രിക്ട് ഗവെർണർ ഇലക്ട് ജേക്കബ് വൈദ്യൻ ഡിസ്ട്രിക്ട് മെനെറ്റ്സ് കോർഡിനേറ്റർ വൈസ് മെനെറ്റ്സ് ജയിൻ ജോബിക്ക് നൽകി പച്ചക്കറി വിത്തുകളുടെ വിതരണം ഉദ്‌ഘാടനം ചെയ്തു.
സമൂഹത്തിൽ ഇന്ന് ജനത അനുഭവിക്കുന്ന ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ വിഷരഹിത പച്ചക്കറി എന്ന ആശയത്തോടെ വൈസ് മെൻ ഇന്റർനാഷണലിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി എല്ലാ വൈസ് മെൻ കുടുംബത്തിലും സ്വന്തമായി പച്ചക്കറി ഉത്പാദനം നടത്തി ആരോഗ്യ സംരക്ഷണം പരിപാലിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തുടർന്ന് പ്രത്യേകം സജ്ജമാക്കിയ മഴമറയ്ക്കുള്ളിൽ വിത്ത് പാകൽ കർമ്മവും നിർവ്വഹിച്ചു. ക്ലബ് അംഗങ്ങൾ ഒക്ടോബർ മാസം ആദ്യം നടീൽ ആരംഭിച്ച് ഏപ്രിലിൽ അവസാനിക്കുന്ന കാലയളവിൽ പുരോഗമനം വിവിധ ഘട്ടങ്ങളിൽ പുരോഗമനം വിലയിരുത്തി നല്ല പച്ചക്കറിതോട്ടം പരിപാലിക്കുന്നവർക്ക് ജില്ലാ റീജണൽ തലങ്ങളിൽ വിജയികൾക്ക് സമ്മാനവും പദ്ധതിയുടെ ഭാഗമായി അവഷ്‌ക്കരിച്ചിട്ടുണ്ട്. ചടങ്ങിൽ ജയ് സി ജോർജ്, ലിജി ജോൺസൺ, വത്സമ്മ എബ്രഹാം, മണി വിജയ്, ജോമോൾ വിൽസൺ സോമൻ പിള്ളൈ, വാസുദേവൻ വി, പി സി വിജയകുമാർ, മറ്റ് ക്ലബ് പ്രതിനിധികൾ തുടങ്ങിയവരും പ്രസംഗിച്ചു.