മലയാലപ്പുഴയില്‍ സ്ത്രീകളെയും കുട്ടിയെയും പൂട്ടിയിട്ട കേസ് : മന്ത്രവാദിനിയും കൂട്ടാളിയും കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയില്‍ സ്ത്രീകളെയും കുട്ടിയെയും പൂട്ടിയിട്ട കേസില്‍ മന്ത്രവാദിനിയും കൂട്ടാളിയും കീഴടങ്ങി. വാസന്തി മഠം എന്ന പേരില്‍ ആഭിചാര കേന്ദ്രം നടത്തിയിരുന്ന ശോഭനയും കൂട്ടാളി ഉണ്ണികൃഷ്ണനുമാണ് കീഴടങ്ങിയത്. അനധികൃതമായി തടഞ്ഞു വെക്കല്‍, ദേഹോപദ്രവം എന്നി വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നത്. ഒളിവില്‍ പോയ പ്രതികള്‍ രണ്ടുദിവസം കഴിഞ്ഞ് മലയാലപ്പുഴ സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് വീട്ടില്‍ പൂട്ടിയിട്ടിരുന്ന സ്ത്രീകളെയും കുട്ടിയെയും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് മോചിപ്പിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ പത്തനാപുരം സ്വദേശി അനീഷിന്റെ കുടുംബത്തെയാണ് ശോഭനയും കൂട്ടാളിയും മന്ത്രവാദ കേന്ദ്രത്തില്‍ പൂട്ടിയിട്ടിരുന്നത്. മന്ത്രവാദിനിയായ ശോഭനയും അനീഷും തമ്മിലുള്ള സാമ്പത്തിക ഇടപാടിനെചൊല്ലിയുള്ള തര്‍ക്കമാണ് പൂട്ടിയിടാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. മന്ത്രവാദ കേന്ദ്രത്തില്‍ നിന്ന് കരച്ചിലും ബഹളവും ഉയര്‍ന്നതോടൊണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...