ആളും ആരവങ്ങളുമായി സീതത്തോടിൻ്റെ സ്വപ്ന പദ്ധതികൾ നാടിന് സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : ആളും ആരവങ്ങളുമായി സീതത്തോടിൻ്റെ സ്വപ്ന പദ്ധതികൾ നാടിന് സമർപ്പിച്ചു. അഡ്വ.കെ യു ജനീഷ് കുമാർ എം.എൽ.എ കോന്നി മണ്ഡലത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് തയ്യാറാക്കിയ മാസ്റ്റർ പ്ലാനിലെ പ്രധാന
നാഴിക കല്ലുകളാ സീതത്തോട് ഗവി ഷോപിംങ് മാളും തീയറ്ററും ശനിയാഴ്ച്ച വൈകിട്ട് 4ന് ഉദ്ഘാടനം ചെയ്തു. മന്ത്രി എം ബി രാജേഷ് ഷോപ്പിംങ്മാളും
ചലച്ചിത്ര താരം ഭാവന തീയറ്ററും പരിപാടിയോടനുബന്ധിച്ച പൊതുസമ്മേളനം
പി പി സുനീർ എം പി യുമാണ് ഉദ്ഘാടനം ചെയതത്. ചടങ്ങിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അധ്യഷത വഹിച്ചു.

24000സ്‌ക്വയർഫീറ്റിൽ നാല് ലകളിലായി ആധുനിക മത്സ്യ, മാംസ്യ സ്റ്റാളുകളും, ഷോപ്പിംഗ് മാൾ, ഭക്ഷണശാല, ഗസ്റ്റ്‌ റൂം, തീയറ്റർ, എന്റർടൈൻമെന്റ് ഫ്ലോർ ഉൾപ്പെടെയാണ് സീതത്തോട് ഷോപ്പിംങ് കോംപ്ലക്സ് നിർമ്മിച്ചത്. ഇതിന് ഹൗസിങ് ബോർഡ്‌ തയ്യാറാക്കിയ പ്ലാനിന് തദ്ദേശ സ്വയം ഭരണ വകുപ്പ് അംഗീകാരം നല്കുകയായിരുന്നു. ഗവി ഗാലക്‌സി സിനിമാസ് എന്ന് പേരിട്ടിരിക്കുന്ന തീയേറ്ററാണ് മാളിനൊപ്പം ഉദ്ഘാടനം ചെയ്തത്.

4K ലേസർ പ്രൊജക്ടറുള്ള ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ തിയേറ്റർ എന്ന പ്രത്യേകതയും സീതത്തോട്ടിലെ തീയേറ്ററിനുണ്ട്. 2021 ഡിസംബർ 19നു അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി
എം വി ഗോവിന്ദൻ മാസ്റ്ററാണ് ഷോപ്പിംങ് മാളിന് തറക്കല്ലിട്ടത്. കെട്ടിടത്തിൻ്റെ മൂന്നാം നിലയിലാണ് ആധുനീക സംവിധാനങ്ങൾ ഒരുക്കി തീയറ്റർ നിർമ്മിച്ചിട്ടുള്ളത്.

സീതത്തോട് പഞ്ചായത്ത് പ്രസിഡൻ്റ് ലേഖ സുരേഷ്, ജില്ലാ പഞ്ചായത്തംഗം ടി കെ സജി, ബ്ലോക്ക് പഞ്ചായത്തംഗം പി.ആർ മഹേഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോബി ടി ഈശോ, സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻമാരായ പി.ആർ പ്രമോദ്, ബാലാമണിയമ്മ, ശാലിനി ബാലൻ, പഞ്ചായത്തംഗങ്ങളായ സൂര്യ രതീഷ്, മണികണ്ഠൻ, ഷേർളി എം ആർ, പി.കെ വാസുദേവൻ, വർഗ്ഗീസ് കോശി, ഫാദർ വർഗ്ഗീസ് കൈനോൺ, കൃസ്റ്റിവേ ളളീൽ, ഫാദർ ഐവാൻ ജോസഫ്, സി.പി.ഐ.എം പെരുനാട് ഏരിയ സെക്രട്ടറി എം.എസ് രാജേന്ദ്രൻ, സി.പി ദഐ മണ്ഡലം സെക്രട്ടറി ദീപ് കുമാർ, അഡ്വ.ജോണി കെ ജോർജ്ജ, എസ്. എൻ. ഡി.പി പ്രസിഡൻ്റ് കെ സജികുമാർ, കെ.പി.എം.എസ് സെക്രട്ടറി ലീലാമ്മ പുരുഷൻ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...