സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അഭിമുഖം
എസ്.എച്ച്.എസ്.ആര്‍.സി കേരളയില്‍ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ധനസഹായത്തോടെ നടപ്പാക്കുന്ന ഗവേഷണ പഠനത്തിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്റ്റ് റിസര്‍ച്ച് സയന്റിസ്റ്റ് -1 (മെഡിക്കല്‍) തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. മാര്‍ച്ച് അഞ്ചിന് രാവിലെ 10.30ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം. വെബ്സൈറ്റ് sshrc.kerala.gov.in . ഫോണ്‍: 0471 2323223.

ലേലം
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കടമുറികള്‍, കോഴഞ്ചേരി പബ്ലിക് മാര്‍ക്കറ്റിലെ സ്റ്റാളുകള്‍ എന്നിവയുടെ ലേലം – പുനര്‍ലേലം – കൊട്ടേഷന്‍ മാര്‍ച്ച് അഞ്ച് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഫോണ്‍: 9496762655

പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് എയര്‍ലൈന്‍ കാബിന്‍ ക്രൂ (1 വര്‍ഷം ), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് എക്‌സിക്യൂട്ടീവ് ഷെഫ് (1 വര്‍ഷം ), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്(6 മാസം), ബ്രൈഡല്‍ ഫാഷന്‍ പോര്‍ട്ട് ഫോളിയോ മേക്കപ്പ് ആര്‍ട്ടിസ്റ്റ് (30 ദിവസം) എന്നീ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത: പ്ലസ്ടു/ ബിരുദം. ഫോണ്‍: 7306119753

റാങ്ക് പട്ടിക റദ്ദായി
വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍. 613/2021) തസ്തികയുടെ 2024 ഏപ്രില്‍ 16 ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി പത്തനംതിട്ട ജില്ലാ പി.എ.സ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

വികസന സമിതി യോഗം
ജില്ലാതല പട്ടികജാതി പട്ടിക വര്‍ഗ വികസന സമിതി യോഗം മാര്‍ച്ച് രണ്ട് രാവിലെ 11.30 ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

നികുതി പിരിവ്
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ കുടിശിക ഉള്‍പ്പെടെ മാര്‍ച്ച് രണ്ട് മുതല്‍ 13 വരെ സ്വീകരിക്കും.

തീയതി, സ്ഥലം, വാര്‍ഡ് എന്ന ക്രമത്തില്‍

മാര്‍ച്ച് രണ്ട്, തോണിപ്പുഴ ജംഗ്ഷന്‍, 1- കള്ളിപ്പാറ, 13 തോണിപ്പുഴ.
മാര്‍ച്ച് നാല്, ചെട്ടിമുക്ക് റേഷന്‍ കട, 8-മാരാമണ്‍,11 -ചാലായിക്കര, 12-ചിറയിറമ്പ്
മാര്‍ച്ച് നാല്, മാതിരം പള്ളി ജംഗ്ഷന്‍ എന്‍.എസ്.എസ് കെട്ടിടം, 5-കുറിയന്നൂര്‍, 4-പൊന്മല
മാര്‍ച്ച് അഞ്ച്, എം.റ്റി.എല്‍.പി.എസ് തോട്ടപ്പുഴശ്ശേരി, 9 – തോട്ടപ്പുഴശ്ശേരി, 10 -വെള്ളങ്ങൂര്‍
മാര്‍ച്ച് ആറ്, അരുവിക്കുഴി ഗ്രാമോദ്ധാരണ വായനശാല, 2 – ചരല്‍ക്കുന്ന്,3 – മരംകൊള്ളി, 4 – പൊന്മല, 5 – കൂറിയന്നൂര്‍
മാര്‍ച്ച് ഏഴ്, വെള്ളങ്ങൂര്‍ സാംസ്‌കാരിക നിലയം, 9 – തോട്ടപ്പുഴശ്ശേരി, 10 – വെള്ളങ്ങൂര്‍
മാര്‍ച്ച് ഒമ്പത്, ശക്തിതരംഗം ആഫീസ് പനച്ചേരിമുക്ക്, 6 – കട്ടേപ്പുറം, 7- നെടുംപ്രയാര്‍
മാര്‍ച്ച് 10, പി.എച്ച്.സി സബ് സെന്റര്‍, ചിറയിറമ്പ്, 7- നെടുംപ്രയാര്‍, 12 -ചിറയിറമ്പ്, 13 – തോണിപ്പുഴ
മാര്‍ച്ച് 11, അപ്പച്ചിമുക്ക് റേഷന്‍കട, 12 -ചിറയിറമ്പ്, 11 – ചാലായിക്കര
മാര്‍ച്ച് 12, എസ്.എന്‍.ഡി.പി ആഫീസ് കുറിയന്നൂര്‍, 5 -കുറിയന്നൂര്‍, 7 – നെടുംപ്രയാര്‍
മാര്‍ച്ച് 13, മാലൂര്‍ ഉദയ ലൈബ്രറി, 1- കള്ളിപ്പാറ, 2 -ചരല്‍ക്കുന്ന്
https://ksmart.lsgkerala.gov.in/ വെബ്‌സൈറ്റ് മുഖേനെ ഓണ്‍ലൈനായും ഡിജിറ്റല്‍ പേയ്‌മെന്റ് / ഗൂഗിള്‍ പേ മുഖേനയും വസ്തു നികുതി ഒടുക്കാം. ഫോണ്‍: 0468 2214387

കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ നിയമനം
കുടുംബശ്രീ ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കായി ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ജില്ലയില്‍ സ്ഥിര താമസക്കാരായ ബിരുദാനന്തര ബിരുദമുള്ള കുടുംബശ്രീ – ഓക്സിലറി – കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35. പ്രതിമാസം ഓണറേറിയം 20,000 രൂപ. അവസാന തീയതി മാര്‍ച്ച് ഏഴ് വൈകിട്ട് അഞ്ച്. അപേക്ഷ ഫോറം www.kudumbashree.org ല്‍ ലഭിക്കും. ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ മൂന്നാം നില, പത്തനംതിട്ട വിലാസത്തിലും ഓഫീസിലും അപേക്ഷ സമര്‍പ്പിക്കാം.

കെടെറ്റ് രജിസ്റ്റര്‍ ചെയ്യണം
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനെയുള്ള അധ്യാപക ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് കെടെറ്റ് നേടിയ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ റാന്നി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04735 224388

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...