28.7 C
Pathanāmthitta
Wednesday, October 4, 2023 7:04 pm
-NCS-VASTRAM-LOGO-new

പുതുപ്പള്ളിയുടെ മനസ്സ് ചാണ്ടി ഉമ്മനൊപ്പം – ജെയ്ക്കിന്റെ പോരാട്ടം മൂന്നാംവട്ടവും വിഫലമാകും ; പത്തനംതിട്ട മീഡിയ പ്രീ പോൾ സർവ്വേ

രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളി പോളിങ് ബൂത്തിലേക്ക് നീങ്ങുക. രണ്ട് ദിവസങ്ങൾക്ക് ശേഷം പുതുപ്പള്ളിയുടെ ജനവിധി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. എന്നാൽ തെരഞ്ഞെടുപ്പിന് മുൻപ് പത്തനംതിട്ട മീഡിയ നടത്തിയ പ്രീപോൾ സർവേയുടെ വിശദാംശങ്ങളിലേക്ക്.

പുതുപ്പള്ളി നിയോജകമണ്ഡലം ചാണ്ടി ഉമ്മനിലൂടെ യുഡിഎഫ് നിലനിർത്തുമെന്ന് പത്തനംതിട്ട മീഡിയ പ്രീ പോൾ സർവേ. ആകെ വോട്ടിന്റെ 53 മുതൽ 59 ശതമാനം വരെ വോട്ടുകൾ ചാണ്ടി ഉമ്മന്റെതായി യുഡിഎഫ് ബാലറ്റുകളിലേക്ക് എത്തുമെന്നാണ് സർവേ വിലയിരുത്തുന്നത്. 27 മുതൽ 35 ശതമാനം വരെ വോട്ട് വിഹിതം ഇടതുമുന്നണി സ്ഥാനാർഥി ജെയ്ക്ക് സി തോമസ് നേടുമെന്നും സർവേ പറയുന്നു. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ നാല് മുതൽ ആറ് ശതമാനം വോട്ട് വിഹിതത്തിൽ ഒതുങ്ങുമെന്നാണ് പൊതുജനഭിപ്രായം അടിവരയിടുന്നത്.

life
ncs-up
ROYAL-
previous arrow
next arrow

സർവേയിൽ കണ്ടത്: കേരളത്തിലെ ജനകീയനായ മുഖ്യമന്ത്രിമാരിൽ ഒരാളായ ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആകമാനം സഹതാപതരംഗം അലയടിക്കും എന്ന് തന്നെയാണ് വ്യക്തമാകുന്നത്. പുതുപ്പള്ളിക്കാർക്കിടയിൽ ഉമ്മൻചാണ്ടിക്കുള്ള ജനസ്വീകാര്യത, ചാണ്ടി ഉമ്മൻ എന്ന നേതാവിന്റെ പ്രതിച്ഛായ, സംസ്ഥാനമൊട്ടാകെ പ്രകടമാകുന്ന സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം എന്നിവയാണ് യുഡിഎഫിന്റെ വോട്ട് വിഹിത വർദ്ധനവിൽ പ്രതിഫലിക്കുന്നത്. ഇതിനൊപ്പം സിപിഎമ്മിന്റെയും ഇടതുപക്ഷ സ്ഥാനാർത്ഥിയുടെതുമായി ഉയർന്നുവന്ന അനാവശ്യ വിവാദങ്ങൾ, ഉമ്മൻ ചാണ്ടിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും തുടരുന്ന സൈബർ ആക്രമണങ്ങൾ തുടങ്ങിയവയും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്. സർവേയിൽ പങ്കെടുത്ത ഭൂരിഭാഗവും തങ്ങൾ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായാണ് കണക്കാക്കുന്നത് എന്ന് വ്യക്തമാക്കുമ്പോഴും സർക്കാരിനെതിരായുള്ള വിമർശനം മറച്ചുവെയ്ക്കുന്നില്ല. സർവേയുടെ ഭാഗമായ 20 ശതമാനത്തിൽ താഴെ വരുന്ന വോട്ടർമാർ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഉമ്മൻചാണ്ടി എന്ന വൈകാരികതയ്ക്ക് താഴെയാണെന്നാണ് വിശ്വസിക്കുന്നത്. ഇത് രണ്ടും ഗുണം ചെയ്യുക യുഡിഎഫിന് തന്നെയാണ്.

അതേസമയം മണർകാട്, വാകത്താനം എന്നിവിടങ്ങളിലെ വോട്ടർമാർക്കിടയിൽ ജെയ്ക്ക് സി തോമസിന് നേരിയ മുൻതൂക്കമുണ്ട്. രണ്ട് തവണ മത്സരിച്ച് തോറ്റ സ്ഥാനാർഥി എന്ന നിലയിലും സർക്കാർ സംവിധാനങ്ങൾ നേരിട്ട് പ്രചാരണത്തിനിറങ്ങിയതിന്റെ ഗുണവും ജെയ്ക്കിന് ചെറിയ രീതിയിൽ ലഭിക്കും. എന്നാൽ തന്നെയും കഴിഞ്ഞതവണ ജെയ്ക്കിനെ തുണച്ച വലിയ ഒരു ശതമാനം വോട്ടർമാരിലും ഭരണസംവിധാനത്തോട് അതൃപ്തിയുണ്ട് എന്നത് ജെയ്ക്കിനെ സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്. പുതുപ്പള്ളിയിൽ പ്രത്യേകം രാഷ്ട്രീയം പറയാനില്ലാത്ത ബിജെപിക്കും തെരഞ്ഞെടുപ്പ് സുഖകരമാവില്ല. വലതുപക്ഷ ഇടതുപക്ഷ മുന്നണികളെ ഒരുപോലെ കുറ്റപ്പെടുത്തിയും മിത്ത് വിവാദം പോലുള്ളവയിലേയ്ക്ക് പ്രചാരണം ചുരുക്കിയതും വഴി എൻഡിഎ വോട്ടുകളിലും വലിയ രീതിയിൽ ചോർച്ചയുണ്ടാകും.

ncs-up
dif
self
previous arrow
next arrow

വികസനവും നിഷ്പക്ഷ വോട്ടർമാരും : ഒരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വോട്ടിങ്ങിൽ ഏറ്റവും സ്വാധീനിക്കാനുള്ള രണ്ട് ഘടകങ്ങളാണ് വികസനവും നിഷ്പക്ഷ വോട്ടർമാരും. പത്തനംതിട്ട മീഡിയ നടത്തിയ സർവേയിൽ 56 ശതമാനം വോട്ടർമാരും പുതുപ്പള്ളിയിലെ വികസനത്തിൽ തൃപ്തരാണ്. 39 ശതമാനം വോട്ടർമാരും പുതുപ്പള്ളിക്ക് ഉമ്മൻചാണ്ടിയിലൂടെ ആനുപാതികമായി വികസനം എത്തിയില്ല എന്ന നിരാശയും പങ്കുവെച്ചു. എന്നാൽ 5 ശതമാനം ആളുകൾ പുതുപ്പള്ളിയുടെ വികസനത്തെക്കുറിച്ച് പ്രത്യേകമായി അഭിപ്രായം പങ്കുവെക്കാൻ തയ്യാറായില്ല.

self
WhatsAppImage2022-07-31at72836PM
KUTTA-UPLO
WhatsAppImage2022-07-31at73432PM
previous arrow
next arrow

പുതിയ വോട്ടർമാരിലേക്ക് കടന്നാൽ സാധാരണമായി കണ്ടുവരാറുള്ള ഇടതുപക്ഷ അനുഭവം പുതുപ്പള്ളിയിലെ സർവേയിൽ കാണാനായില്ല. സർവേയുടെ ഭാഗമായ 74 ശതമാനം വോട്ടർമാരും ചാണ്ടി ഉമ്മൻ ജെയ്ക്ക് സി തോമസ് എന്നിവരുടെ സ്ഥാനാർത്ഥിത്വത്തിൽ സമ്മിശ്രമായ അനുകൂല അഭിപ്രായങ്ങളും പങ്കുവെച്ചു. എന്നാൽ ജനങ്ങളിലേക്ക് അതിരുകളില്ലാതെ ഇറങ്ങിച്ചെല്ലുന്നതും നാമനിർദ്ദേശ പത്രികയിൽ സമർപ്പിച്ച കൃത്യമായി വിവരങ്ങളും പരിഗണിച്ച് ചാണ്ടി ഉമ്മനോട് പ്രാമുഖ്യം കാണിച്ചവരാണ് ഇവരിൽ കൂടുതലും. അതേസമയം യുവാക്കളിൽ ഭൂരിഭാഗവും എൻഡിഎ സ്ഥാനാർഥിയോട് ആഭിമുഖ്യം കാണിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

self
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at74111PM
previous arrow
next arrow

സർവേ ഇങ്ങനെ: അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി പഞ്ചായത്തുകളും ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെട്ട വാകത്താനം പഞ്ചായത്തും ഉൾപ്പെടുന്നതാണ് പുതുപ്പള്ളി നിയോജകമണ്ഡലം. ഏറ്റവും പുതിയ വോട്ടർ പട്ടികപ്രകാരം 1,75,605 വോട്ടർമാരാണ് പുതുപ്പള്ളിയിലുള്ളത്. ഇതിൽ 89, 897 സ്ത്രീ വോട്ടർമാരും 85, 705 പുരുഷ വോട്ടർമാരും മൂന്ന് ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. ഈ പഞ്ചായത്തുകളിൽ നിന്നും 100 പേർ വീതം 800 പേരിൽ നിന്നും ശേഖരിച്ച വിവരങ്ങളും അഭിപ്രായങ്ങളും ആണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. പ്രീപോൾ സർവ്വേരംഗത്ത് ദീർഘകാല പ്രവർത്തന പരിചയമുള്ള ഒരു സ്വകാര്യ ഏജൻസിയുമായി കൈകോർത്താണ് പത്തനംതിട്ട മീഡിയ പ്രീ പോൾ വിവരങ്ങൾ ശേഖരിച്ചത്.

self
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at74111PM
previous arrow
next arrow
ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow