Monday, June 24, 2024 1:09 am

മഴയെത്തിയതോടെ പന്തളം എംസി റോഡിലെ അപകടവും വര്‍ധിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : എം.സി.റോഡിൽ പറന്തലിനും കാരയ്ക്കാടിനും ഇടയിൽ മഴക്കാലത്ത് ഒരു അപകടമെങ്കിലും നടക്കാത്ത ദിവസം ഉണ്ടാകില്ല. കുളനടയിൽ കെ.എസ്.ആർ.ടി.സി. ബസ് കാറിലിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റതിനു പുറമേ ചൊവ്വാഴ്ച കെ.എസ്.ആർ.ടി.സി. ബസിടിച്ച് ബൈക്ക് യാത്രക്കരനായ വിദ്യാർഥി മരിച്ചു. വർഷങ്ങളായി തുടരുന്നതാണിത്. അമിതവേഗമാണ് പലപ്പോഴും വില്ലനാകുന്നത്. ഇതെല്ലാം മഴ പെയ്തുകൊണ്ടിരുന്നപ്പോഴാണ് സംഭവിച്ചത്. ജില്ലയിൽക്കൂടി കടന്നുപോകുന്ന എം.സി.റോഡിലെ അപകടങ്ങളുടെ കണക്കെടുക്കുമ്പോൾ ഞെട്ടിക്കുന്നത് കുരമ്പാല ഭാഗത്തെ മരണങ്ങളുടെ കണക്കുകളാണ്. വാഹനം ഓടയിലേക്ക് മറിഞ്ഞ് കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞ് വഴിയരികിലെ മതിലിൽ വാഹനം ഇടിച്ചുകയറി.

വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഇങ്ങനെ പല തരത്തിലുള്ള അപകടങ്ങൾ കുരമ്പാലയിൽ ഏറിവരുന്നുണ്ട്. വഴിയരികിൽനിന്നവരും വാഹനം ഇടിച്ച് മരിച്ചിട്ടുണ്ട്. മഴക്കാലത്തുതന്നെയായിരുന്നു അപകടങ്ങൾ കൂടുതലും. കുരമ്പാല പത്തിയിൽപ്പടി മുതൽ ചിത്രാ ആശുപത്രിക്കവല വരെയുള്ള രണ്ട് കിലോമീറ്റർ ഭാഗമാണ് അപകടം കൂടുതൽ നടന്ന ഭാഗം. വേഗം അളന്ന് പിഴ ചുമത്താനായി കുരമ്പാല മൈനാപ്പള്ളി കവലയ്ക്കുസമീപം ക്യാമറ വെച്ചിട്ടും ഫലം കണ്ടില്ല. 2018 മുതൽ 2020 വരെ ജില്ലയിലെ പ്രധാന റോഡുകളിൽ നാറ്റ് പാക് നടത്തിയ സർവേയിൽ കുരമ്പാല കവല മുതൽ മാന്തുക കവല വരെയുള്ള ഭാഗത്ത് 24 മരണവും 137 പേർക്ക് ഗുരുതര പരിക്കും ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. വർഷങ്ങൾ കഴിഞ്ഞിട്ടും അപകട നിരക്കിൽ കുറവുകാണാനില്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ബസ് യാത്രക്കാരനില്‍ നിന്നും വലിയ അളവില്‍ കഞ്ചാവ് പിടികൂടി

0
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ബസ് യാത്രക്കാരനില്‍ നിന്നും വലിയ അളവില്‍...

മുഖ്യമന്ത്രിക്കെതിരെ എറണാകുളം സിപിഎം ജില്ലാ കമ്മിറ്റിയിലും വൻ വിമര്‍ശനം

0
കൊച്ചി: സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലും മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനം....

പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; വി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി പ്രതിഷേധം, കെഎസ്‍യു ജില്ലാ...

0
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കെതിരെ...

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീ ബാർ ചെയ്തു

0
ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീ...