വിഷുവെത്തിയതോടെ വെൺമണി മാമ്പ്രപ്പാടത്ത് പച്ചക്കറികളുടെ വിളവെടുപ്പു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : വിഷുവെത്തിയതോടെ വെൺമണി മാമ്പ്രപ്പാടത്ത് പച്ചക്കറികളുടെ വിളവെടുപ്പു തുടങ്ങി. ഇപ്പോൾ പച്ചക്കറികൾക്കു ഭേദപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും വിളവ് മുൻവർഷങ്ങളെയപേക്ഷിച്ചു കുറവാണെന്നു കർഷകർ പറയുന്നു. വെള്ളത്തിന്റെ കുറവും വേനൽച്ചൂടുമാണ് കാരണം. വെള്ളരി, പടവലം, പയർ എന്നിവയുടെ വിളവെടുപ്പാണു തുടങ്ങിയത്. എല്ലാവർഷവും ടൺകണക്കിനു പച്ചക്കറികളാണ് ഇവിടെനിന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കയറിപ്പോകുന്നത്. ജില്ലയിലെത്തന്നെ പ്രധാനപ്പെട്ട പച്ചക്കറി ക്ലസ്റ്ററുകളാണ് മാമ്പ്രപ്പാടശേഖരത്തിലുള്ളത്. ഗ്രാമശ്രീ, കീർത്തി, നവ്യശ്രീ എന്നിങ്ങനെ മൂന്നു ക്ലസ്റ്ററുകളിലായി 50 കർഷകരാണ് പച്ചക്കറിക്കൃഷിയിൽ സക്രിയരായിരിക്കുന്നത്. മുൻവർഷങ്ങളിൽ 40 ഏക്കറിലായിരുന്നു കൃഷിചെയ്തിരുന്നത്. ഈവർഷം അത്രയുമില്ലെന്ന് ക്ലസ്റ്റർ ഭാരവാഹികൾ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനംമൂലം ഒട്ടേറെ കർഷകർ കൃഷിചെയ്യാൻ ഈവർഷം തയ്യാറായില്ല.

മാമ്പ്രപ്പാടശേഖരത്തിൽ നെല്ലും പച്ചക്കറികളുമാണ് കൃഷിചെയ്യുന്നത്. എന്നാൽ കാലംതെറ്റിപ്പെയ്ത മഴമൂലം വിത താമസിച്ചതിനാൽ കൊയ്ത്ത് വൈകി. ഇതുമൂലം പച്ചക്കറികളുടെ നടീലും താമസിച്ചു. സാധാരണ മാർച്ച് 20 കഴിയുമ്പോൾ പച്ചക്കറികളുടെ വിളവെടുപ്പു തുടങ്ങേണ്ടതായിരുന്നു. എന്നാൽ ഈവർഷം രണ്ടാഴ്ച വൈകി. വെള്ളരിക്ക് 45 -ഉം, പയർ, പടവലം എന്നിവ പാകമാകാൻ 60 ദിവസവുമാണു വേണ്ടത്. പച്ചക്കറികളെല്ലാം വിളവെടുപ്പിനു പാകമാകുമ്പോൾ വേനൽമഴ ചതിക്കുമോ എന്ന ആശങ്ക കർഷകർക്കുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...