കോന്നിയില്‍ വീണ്ടും അപകടം : മഴക്കാലമായതോടെ പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ അപകടങ്ങള്‍ പെരുകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : മഴക്കാലമായതോടെ പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി റീച്ചില്‍ അപകടങ്ങള്‍ പെരുകുന്നു. വാഹനങ്ങളുടെ ടയറുകള്‍ തെന്നി മാറിയാണ് അപകടങ്ങള്‍ കൂടുതലും നടക്കുന്നത്. ഇന്ന് കോന്നിയില്‍ ഇന്നോവയുടെ ടയറുകള്‍ തെന്നി മാറിയതിനെ തുടര്‍ന്ന് വാഹനം ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് നിന്നിരുന്നു. വാഹനത്തിന്റെ പുറക് ഭാഗമാണ് ഇടിച്ചത് എന്നതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. മുന്‍പും ഇത്തരത്തില്‍ വാഹനാപകടങ്ങള്‍ നടന്നിട്ടുണ്ട്. മഴക്കാലത്ത് തെന്നിക്കിടക്കുന്ന റോഡില്‍ വാഹനങ്ങള്‍ പെട്ടന്ന് ബ്രേക്ക് ചെയ്യുമ്പോഴാണ് അപകടങ്ങള്‍ കൂടുതലും ഉണ്ടാകുന്നത്.

കുമ്പഴ മുതല്‍ കലഞ്ഞൂര്‍ വരെയുള്ള ഭാഗങ്ങളില്‍ വിവിധ സ്ഥലങ്ങളായി നിരവധി അപകടങ്ങള്‍ ഇത്തരത്തില്‍ നടന്നിട്ടുണ്ട്. സംസ്ഥാന പാതയുടെ വേലിയില്‍ ഇടിച്ച് നില്‍ക്കുന്നതിനാലാണ് പലപ്പോഴും ദുരന്തങ്ങള്‍ ഒഴിവായി പോകുന്നത്. ടാറിംഗിലെ ആശാസ്ത്രീയതയാണ് ഇതിന് പിന്നിലെന്നും ആരോപണമുയരുന്നുണ്ട്. എലിയറയ്ക്കല്‍ ഭാഗത്ത് ലോറിയും കെ.എസ്.ആര്‍.റ്റി.സി ബസും ഇത്തരത്തില്‍ അപകടത്തില്‍ പെട്ടിരുന്നു. വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും അപകടം നിയന്ത്രിക്കാന്‍ നടപടിയുണ്ടാകുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...