ആലപ്പുഴ : പകർച്ചപ്പനികള്‍ വ്യാപകമായതോടെ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം. ഇക്കുറി നഗരസഭാ പ്രദേശങ്ങളിലാണ് പകർച്ചപ്പനി വ്യാപകമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഇന്നലെ തദ്ദേശ ജോയിന്റ് ഡയറക്ടറുടെയും എഡിഎമ്മിന്റെയും സാന്നിധ്യത്തിൽ ആരോഗ്യവകുപ്പ് ജില്ലയിലെ നഗരസഭകളിലെ ഉദ്യോഗസ്ഥ മേധാവികളുടെയും ആരോഗ്യവിഭാഗം ജീവനക്കാരുടെയും യോഗം വിളിച്ചു പ്രതിരോധ മാർഗങ്ങൾ ചർച്ച ചെയ്തു.
പഞ്ചായത്തുകളുടെ മാതൃകയിൽ വാർഡ് തലത്തിൽ ആരോഗ്യസേനകൾ രൂപീകരിക്കാൻ നഗരസഭകൾക്കു നിർദേശം നൽകി. ആശാ വർക്കർക്കു പുറമേ കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തണം. വാർഡ് തലത്തിലുള്ള ഉറവിട നശീകരണത്തിനും ബോധവൽക്കരണ പ്രവർത്തനത്തിനും ആരോഗ്യസേനകൾ നേതൃത്വം നൽകണം. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫിസുകളിലും പൊതുസ്ഥലങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണം. ജില്ലയിൽ കഴിഞ്ഞ 12 ദിവസത്തിനിടെ 26 പേർക്ക് എലിപ്പനിയും 22 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിരുന്നു. ആറായിരത്തോളം പേരാണ് പനിക്ക് ചികിത്സ തേടിയത്. ആലപ്പുഴ, ചേർത്തല തുടങ്ങിയ നഗരസഭാ പ്രദേശങ്ങളിലാണ് രോഗബാധിതരിൽ ഏറെയുമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033