തമിഴ് നടൻ അശോക് സെൽവൻ വിവാഹിതനായി ; നടി കീർത്തി പാണ്ഡ്യനാണ് വധു

For full experience, Download our mobile application:
Get it on Google Play

തിരുനെൽവേലി : ഓ കടവുളേ, പോർ തൊഴിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടൻ അശോക് സെൽവൻ വിവാഹിതനായി. തുമ്പ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി കീർത്തി പാണ്ഡ്യനാണ് വധു.  തിരുനെൽവേലിയിൽ നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ദീർഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. സേതു അമ്മാൾ ഫാമിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. ഇതിന്‍റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. സൂദു കാവ്വും എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അശോക് സെൽവന്റെ അരങ്ങേറ്റം. കേശവൻ എന്ന വേഷത്തിലായിരുന്നു തുടക്കം.

പിസ രണ്ടിലൂടെയാണ് നായകനായി എത്തിയത്. മോഹൻലാലിൻറെ മരക്കാർ: അറബിക്കടലിന്റെ സിംഹത്തിൽ വില്ലനായ അച്യുതൻ മാങ്ങാട്ടച്ഛൻ എന്ന വേഷത്തിൽ മലയാളത്തിലും അഭിനയിച്ചിരുന്നു. പോർ തൊഴിലിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടി. നടനും നിർമാതാവും  ആയ അരുൺ പാണ്ഡ്യൻറെ മകളാണ് കീർത്തി. നടി രമ്യ പാണ്ഡ്യൻ ബന്ധുവാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുകൊന്നു

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ...

വിജിലൻസിൽ നിയമനങ്ങളിലുൾപ്പെടെ മാറ്റം : കുറ്റപത്രം 6 മാസത്തിനകം ; ഉദ്യോഗസ്ഥർക്ക് യൂണിഫോം

0
തിരുവനന്തപുരം : കേസ് അന്വേഷണത്തിലും ഉദ്യോഗസ്ഥ നിയമനങ്ങളിലുമടക്കം സംസ്ഥാനത്തെ വിജിലൻസ് വകുപ്പ്...

ശമ്പള വർധന വരുത്തിയെന്ന് മാനേജ്മെന്റ് ; അമലയിലെ നഴ്സുമാരുടെ സമരം തീർന്നു

0
തൃശൂർ : ശമ്പള വർധന ആവശ്യപ്പെട്ട് അമല ആശുപത്രിയിൽ യുണൈറ്റഡ് നഴ്സസ്...

റഡാർ സിഗ്നൽ നഷ്ടപ്പെട്ട് പാക് വിമാനം : അറബിക്കടലിൽ തകർന്നു വീണതായി സംശയം ;...

0
ഇസ്‌ലാമാബാദ് : അഞ്ച് ക്രൂ അംഗങ്ങളുമായി ഷാർജയിൽനിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന പാകിസ്ഥാന്റെ...