കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് 19  പടരുന്ന സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. സമ്മേളനം ഇന്ന് അവസാനിക്കും. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന നിയമസഭാ കാര്യോപദേശക സമിതിയിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്. പ്രതിപക്ഷത്തിന്‍റെ വിയോജിപ്പോടെയാണ് തീരുമാനം. തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് പ്രതിപക്ഷം മന്ത്രി കെ. കെ. ശൈലജയ്ക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് നല്‍കി. കൊവിഡിന്റെ വ്യാപനത്തെക്കുറിച്ച് സഭയില്‍  ചര്‍ച്ച പുരോഗമിക്കുകയാണ്. എം.കെ മുനീറാണ് അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയത്.  അടുത്തമാസം 8വരെ നടത്താനിരുന്ന സഭാ സമ്മേളനം ഇന്നത്തോടെ അവസാനിക്കും. . സഭാ സമ്മളേനം വെട്ടിച്ചുരുക്കുന്നത് ജനങ്ങളില്‍ അനാവശ്യ ഭീതി ഉണ്ടാക്കുമെന്ന പ്രതിപക്ഷത്തിന്‍റെ വാദം കാര്യോപദേശക സമിതി തള്ളി.

കൊറോണ ജാഗ്രതിയില്‍ നില്‍ക്കുന്ന സമയത്ത് നിയമസഭാ സമ്മേളനം തുടര്‍ന്ന് പോവുന്നത് ശരിയല്ലെന്നായിരുന്നു കാര്യോപദേശക സമിയില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. സഭ വെട്ടിച്ചുരുക്കിയ കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സഭയില്‍ അറിയിക്കും. സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യം മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ അംഗങ്ങള്‍ വിട്ടുനിന്നതിനാല്‍ ഇന്നലെ ചേര്‍ന്ന ക്യാരോപദേശക സമിതി യോഗത്തില്‍ തീരുമാനം എടുക്കാന്‍ സാധിച്ചിരുന്നില്ല.

അതേസമയം, സഭ വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷം ഉന്നയിച്ചത്. സഭ നിര്‍ത്തിവെക്കുന്നത് ജനങ്ങളില്‍ അനാവ്യശ്യ ഭീതി ഉണ്ടാക്കും. ലോക്സഭയോ മറ്റ് സംസ്ഥാന നിയമസഭ സമ്മേളനങ്ങളോ കൊറോണ ഭീതിയുടെ പേരില്‍ നിര്‍ത്തിവെക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. സര്‍ക്കാര്‍ നപടികളില്‍ എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ ചൂണ്ടിക്കാട്ടാനുള്ള ഏക വേദിയാണ് നിയമസഭയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥനിയില്‍ വിശദമായ ചര്‍ച്ചകള്‍ ഇനി നിയമസഭയില്‍ നടക്കേണ്ടതുണ്ട്. സഭ വെട്ടിച്ചുരക്കുന്നത് ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടാനുള്ള സര്‍ക്കാരിന്‍റെ നീക്കമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സഭ വെട്ടിച്ചുരുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല.

അതിനിടെ കോറോണ വൈറസ് മുന്‍കരുതല്‍ നടപടികളുമായി ബന്ധപ്പെട്ട് നിയമ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാട്ടി മന്ത്രി കെ. കെ ശൈലജക്കെതിരെ കോണ്‍ഗ്രസ് അഗം പി. ടി തോമസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. ഇറ്റലിയില്‍ നിന്നും എത്തുന്നവരെ നിരീക്ഷിക്കാന്‍ കേന്ദ്ര നിര്‍ദേശം ലഭിച്ചത് മാര്‍ച്ച്‌ മൂന്നാം തിയതിയാണെന്നായിരുന്നു മന്ത്രി സഭയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 26ന് തന്നെ നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് പി. ടി തോമസ് നോട്ടീസില്‍‌ പറയുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....