രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ രാസവിള വര്‍ധനവ് പിന്‍വലിക്കുക : കോഴഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് അഖിലേന്ത്യ കിസാന്‍ സഭ മാര്‍ച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : രാജ്യത്തെ കർഷകരെ കൊള്ളയടിക്കുന്ന തരത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭീമമായ രാസവള വില വർദ്ധനവ് അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻ സഭ പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴഞ്ചേരി പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. സംസ്ഥാന സെക്രട്ടറി എ.പി ജയൻ മാർച്ച്‌ ഉത്ഘാടനം ചെയ്തു. നിലവിൽ സമാനതകളില്ലാത്ത വലിയ പ്രതിസന്ധിയിലൂടെയാണ് കേരളത്തിലെയും രാജ്യത്തെയും കാർഷിക മേഖല കടന്നുപോകുന്നത്. കാലാവസ്ഥാ വ്യതിയാനവും തുടർച്ചയായ കൃഷിനാശവും ഉല്പന്നങ്ങളുടെ വിലത്തകർച്ചയും കാരണം കർഷകർ കടുത്ത കടക്കെണിയിലാണ്. ഇതിനിടയിലാണ് ഇരുട്ടടിയായി രാസവളങ്ങളുടെ വില വീണ്ടും കുത്തനെ വർദ്ധിപ്പിച്ചിരിക്കുന്നത്.

വളം സബ്‌സിഡി വെട്ടിക്കുറച്ചുകൊണ്ട് കേന്ദ്ര സർക്കാർ കോർപ്പറേറ്റ് കമ്പനികൾക്ക് കർഷകരെ ചൂഷണം ചെയ്ത് കൊള്ളലാഭം ഉണ്ടാക്കാനുള്ള അവസരമാണ് ഒരുക്കിക്കൊടുക്കുന്നത്. ഫാക്ടംഫോസ്, പൊട്ടാഷ്, യൂറിയ തുടങ്ങിയ അവശ്യ വളങ്ങളുടെ വില സാധാരണ കർഷകന് താങ്ങാൻ കഴിയാത്ത വിധം വർദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കിസാൻസഭ ജില്ലാ പ്രസിഡന്‍റ് ആർ.രാജേന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. കിസാന്‍ സഭ ജില്ലാ സെക്രട്ടറി റ്റി.മുരുകേഷ് സാഗതം ആശംസിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അനിൽ, കിസാന്‍ സഭ സംസ്ഥാന കമ്മറ്റി അംഗങ്ങളായ ജോജോ കോവൂർ, അഡ്വ. സത്യാനന്ദപ്പണിക്കര്‍, രേഖ അനിൽ എന്നിവർ സംസാരിച്ചു. കിസാന്‍സഭ മണ്ഡലം സെക്രട്ടറി പ്രസന്നചന്ദ്രൻ പിള്ള യോഗത്തിന് നന്ദി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...