2000 രൂപ നോട്ട് പിൻവലിക്കൽ ; 88 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി ആർബിഐ

For full experience, Download our mobile application:
Get it on Google Play

രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപയുടെ നോട്ടുകളിൽ 88 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക് അറിയിച്ചു. 2023 ജൂലൈ 31 വരെ തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.14 ലക്ഷം കോടി രൂപയാണെന്നാണ് ബാങ്കുകളിൽ നിന്ന് ലഭിച്ച ഡാറ്റ സൂചിപ്പിക്കുന്നത്. 2023 മെയ് 19 നാണ് 2,000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. കറൻസി നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ സെപ്റ്റംബർ 30 വരെ ആർബിഐ സമയം നൽകിയിട്ടുണ്ട്.

88 ശതമാനം നോട്ടുകൾ തിരിച്ചെത്തിയതോടെ പ്രചാരത്തിലുള്ള 2,000 രൂപ നോട്ടുകൾ 0.42 ലക്ഷം കോടി രൂപയായി എന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രസ്താവനയിൽ പറയുന്നു. തിരിച്ചെത്തിയ 2000 രൂപ നോട്ടുകളിൽ ഏകദേശം 87 ശതമാനവും നിക്ഷേപമായാണ് എത്തിയത് എന്ന് ആർബിഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ബാക്കി 13 ശതമാനം മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകളായി മാറ്റി വാങ്ങിയിട്ടുണ്ട്.

2023 സെപ്‌റ്റംബർ 30-ന് മുമ്പുള്ള അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ അടുത്ത രണ്ട് മാസം തങ്ങളുടെ കൈവശമുള്ള 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനും അല്ലെങ്കിൽ മാറ്റി വാങ്ങാനും ഉപയോഗിക്കണമെന്ന് റിസർവ് ബാങ്ക് പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട് പിൻവലിക്കൽ പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ 2000 രൂപ നോട്ടുകളിൽ 50 ശതമനാവും തിരിച്ചെത്തിയതായി റിസർവ്വ് ബാങ്ക് ഓഫ്ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യം 1.8 ലക്ഷം കോടി രൂപയാണെന്നും കൂടുതൽ നോട്ടുകൾ നിക്ഷേപമായാണ് തിരിച്ചെത്തിയതെ ന്നും ആർബിഐ ഗവർണർ ശക്തികാന്താദാസ് പറഞ്ഞിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹന പരിശോധനയുടെ പേരില്‍ റാന്നി ജോയിന്റ് ആര്‍.റ്റി.ഓ യുവാവിനെ അധിക്ഷേപിച്ചതായി പരാതി

0
പത്തനംതിട്ട : വാഹന പരിശോധനയുടെ പേരില്‍ യുവാവിനെ റാന്നി മോട്ടോര്‍ വാഹന...

സുകുമാരൻ നായർ കേരളത്തിന്‍റെ സ്വത്താണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരായ കെ.ബി ഗണേഷ് കുമാറിന്‍റെ...

ഭൂമി വിൽക്കാൻ സമ്മതിച്ചില്ല ; ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്

0
റാംപൂർ: ഭൂമി വിൽക്കാൻ സമ്മതിച്ചില്ല. ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർ...

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...