കോഴിക്കോട് : ലോക്ഡൗണ്‍ കാലത്തേക്ക് താല്‍ക്കാലികമായി വര്‍ധിപ്പിച്ച ബസ് യാത്രാക്കൂലി പിന്‍വലിച്ച് പഴയ നിരക്കുകള്‍ പുന:സ്ഥാപിച്ചു. ഗതാഗത മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ബസില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാര്‍ക്ക് ഇരിക്കാം. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. ബസില്‍ സാനിറ്റെസര്‍ വെക്കണം. പഴയ നിരക്കില്‍ സര്‍വ്വീസ് നടത്തുന്നത് ദുഷ്കരമാണെന്ന് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുടമകളുടെ സംഘടന നേതാക്കളും തന്നെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അവര്‍ മുന്നോട്ടുവെച്ച പ്രയാസങ്ങളില്‍ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ധിപ്പിച്ച ബസ് യാത്രാക്കൂലി പിന്‍വലിച്ചു : ഗതാഗത മന്ത്രി
RECENT NEWS
Advertisment