മാരകായുധങ്ങളുമായി വെഞ്ഞാറമൂട്ടില്‍ കഞ്ചാവ് മാഫിയയുടെ ആക്രമണം ; സ്ത്രീകളടക്കം അഞ്ചുപേരെ വെട്ടി വീഴ്ത്തി

For full experience, Download our mobile application:
Get it on Google Play

വെഞ്ഞാറമൂട് : മാരകായുധങ്ങളുമായി വെഞ്ഞാറമൂട്ടില്‍ കഞ്ചാവ് മാഫിയയുടെ ആക്രമണം. സ്ത്രീകളടക്കം അഞ്ചുപേരെ വെട്ടി വീഴ്ത്തി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വെഞ്ഞാറമൂട് മാരിയം വെട്ടുവിളയിലാണ് പകലും രാത്രിയിലുമായി കഞ്ചാവ് മാഫിയ അഴിഞ്ഞാടിയത്. വെട്ടുവിള  വീട്ടില്‍ ലീല (44), വെട്ടുവിള വീട്ടില്‍ മനീഷ് (32), വെട്ടുവിള മൂക്കംപാലവിള വീട്ടില്‍ ശരത്ചന്ദ്രന്‍ (35), മാരിയത്തു വീട്ടില്‍ സുനില്‍ (38), മാരിയത് വീട്ടില്‍ സുരേഷ് (35) എന്നിവരെയാണ് വെട്ടിവീഴ്ത്തിയത്. ശരീരമാസകലം വെട്ടേറ്റ ശരത്ചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലാണ്. മറ്റുള്ളവരെ കന്യാകുളങ്ങര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. വെഞ്ഞാറമൂട് കേന്ദ്രീകരിച്ചു കഞ്ചാവ് കച്ചവടത്തിന് നേതൃത്വം നല്‍കുന്ന വെട്ടുവിള സ്വദേശികളായ ഷൈന്‍, വിഷ്ണു, ഷാരു, ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. കഞ്ചാവ് വില്‍പ്പന എതിര്‍ത്തവരെയാണ് ആക്രമിച്ചത്. കഞ്ചാവ് വില്‍പ്പന എതിര്‍ത്തു സംസാരിച്ച ലീലയെ കുളിക്കടവില്‍ പിന്നാലെ എത്തിയ സംഘം വെട്ടിവീഴ്ത്തി. തുടര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു സംഘം കടന്നു. വൈകുന്നേരത്തോടെ മടങ്ങിയെത്തിയ അക്രമിസംഘത്തെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും മങ്ങാട്ട്മൂലയില്‍ നിന്നുമെത്തിയ ഇരുപതോളം പേരും ചേര്‍ന്ന് രാത്രിയില്‍ ആക്രമണം നടത്തുകയുമായിരുന്നുവെന്ന് വെഞ്ഞാറമൂട് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

രാത്രിയില്‍ നടന്ന ആക്രമണത്തിലാണ് നാലു പേര്‍ക്ക് കൂടി വെട്ടേറ്റത്. സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്തും വീട്ടിലെ വസ്തുക്കള്‍ അടിച്ചു തകര്‍ത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണു സംഘം മടങ്ങിയതെന്നു കോളനിക്കാര്‍ പറഞ്ഞു. രാവിലെ നടന്ന ആക്രമണത്തില്‍ വെഞ്ഞാറമൂട് പോലീസിന് പരാതി നല്‍കിയെങ്കിലും പോലീസ് ഇടപെട്ടിരുന്നില്ല. റിമാന്‍ഡ് പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോലീസുകാര്‍ നിരീക്ഷണത്തിലായ സാഹചര്യത്തില്‍ ഇവിടെ പോലീസുകാര്‍ ഇല്ല എന്നതാണ് അന്വേഷിക്കാത്തതെന്നു അറിയുന്നു. ഈ സംഘം നേരത്തെ വെഞ്ഞാറമൂട് മത്സ്യമാര്‍ക്കറ്റിലെ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിില്‍ കഴിഞ്ഞു പുറത്തിറങ്ങിയിട്ട് അധിക ദിവസമായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...