ഐസ്‍ലാന്റിൽ 14 മണിക്കൂറിനിടെ 800 ഭൂചലനങ്ങൾ ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

റെയ്‌ക്‌ജാവിക്ക് : 14 മണിക്കൂറിനിടെ 800 ഭൂചലനങ്ങളുണ്ടായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഐസ്‍ലാന്റ്. വെള്ളിയാഴ്ചയാണ് ഐസ്‍ലാന്റിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അ​ഗ്നിപർവ്വത സ്ഫോടനത്തിന് മുന്നോടിയായുണ്ടാകുന്ന സൂചനകൾക്ക് സമാനമാണ് ഭൂചലനം. ഇത്രയും ശക്തമായ ഭൂചലനമുണ്ടായാൽ അ​ഗ്നിപർവ്വത സ്ഫോടനമുണ്ടായേക്കുമെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. ദിവസങ്ങൾക്കുള്ളിൽ അത് സംഭവിച്ചേക്കാമെന്നും വിദ​ഗ്ധ‍ർ പറയുന്നു. ​ഗ്രിന്റാവിക്കിലും സമീപ പ്രദേശങ്ങളിലുമാണ് ഭൂചലനമുണ്ടായിരിക്കുന്നത്. വടക്കൻ യൂറോപ്പിലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ ഐസ്‍ലാന്റിൽ 33 സജീവ അഗ്നിപർവതങ്ങളാണുള്ളത്. വെള്ളിയാഴ്ച ഭൂചലനമുണ്ടായ പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ 4000ഓളം പേരാണ് കഴിയുന്നത്. അ​ഗ്നിപ‍ർവ്വത സ്ഫോടനമുണ്ടായാൽ ആളുകളെ ഒഴിപ്പിക്കാനുള്ള പദ്ധതികൾ അധികൃതർ രൂപീകരിച്ച് കഴിഞ്ഞു.

തലസ്ഥാനമായ റെയ്‌ക്‌ജാവിക്കിൽ നിന്ന് 40 കിലോമീറ്റ‍ർ അകലെയാണ് രണ്ട് ശക്തമായ ഭൂചലനമുണ്ടായത്. ജനലുകൾ അടയുകയും പാത്രങ്ങൾ കൂട്ടിയിടിക്കുകയും ചെയ്തുവെന്നാണ് ജനങ്ങൾ പറയുന്നത്. ഏറ്റവും കൂടിയ തീവ്രത 5.2 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂചലനത്തെ തുടർന്ന് കേടുപാടുകൾ സംഭവിച്ചതിനാൽ ഗ്രിന്റിവിക്കിലേക്കുള്ള റോഡ് പോലീസ് അടച്ചു. 24000 ചെറു പ്രകമ്പനങ്ങളാണ് പെനിന്‍സുലയിൽ ഒക്ടോബ‍‌ർ മുതൽ ഉണ്ടായത്. 2021 മുതൽ മൂന്ന് അ​ഗ്നിപർവ്വത സ്ഫോടനങ്ങൾ ഐസ്‍ലാന്റിൽ ഉണ്ടായി. 2021 മാ‍ർച്ചിലും 2022 ഓഗസ്റ്റിലും 2023 ജൂലൈയിലുമാണ് സ്ഫോടനമുണ്ടായത്. ജനവാസ കേന്ദ്രങ്ങൾക്ക് ഏറെ അകലെയായിരുന്നു ഈ സ്ഫോടനങ്ങളുണ്ടായത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴ : 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

കനത്ത മഴ ; പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടൽ ; വാ​ഗമണ്ണിലും അടൂർമലയിലും മണ്ണിടിച്ചിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത ; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. ഓഗസ്റ്റ് 4 വരെയുള്ള...

യുവാവിനെ ഭാര്യയുടെ കാമുകനും സുഹൃത്തും സയനൈഡ് നൽകി കൊന്ന് ഫാക്ടറിക്കുളളിൽ കുഴിച്ചുമൂടി

0
ജാംനഗർ : ഗുജറാത്തിൽ ജാംനഗർ സ്വദേശിയെ ഭാര്യയുടെ കാമുകനും സുഹൃത്തും സയനൈഡ്...