അദാനിയെ വിടാതെ കോണ്‍ഗ്രസ് ; രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം, ജെപിസി അന്വേഷണം വേണമെന്ന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. സ്റ്റോക്ക് കൃത്രിമം, നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്, ഗൗതം അദാനിക്ക് അനുകൂലമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി സര്‍ക്കാരിന്‍റെയും മുതലാളിത്ത കൂട്ടുകെട്ട് നയത്തെ തുറന്നുകാട്ടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് പ്രധാനമന്ത്രി മോദി രാജ്യത്തിന്‍റെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ അദാനി ഗ്രൂപ്പിന് വില്‍ക്കുകയും ഇന്ത്യയുടെ വിദേശനയം വളച്ചൊടിക്കുകയും എസ്ബിഐ, എല്‍ഐസി പോലുള്ള പൊതു സ്ഥാപനങ്ങളെ അദാനി ഗ്രൂപ്പില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. സമീപകാല വെളിപ്പെടുത്തലുകള്‍ കാണിക്കുന്നത് കോടിക്കണക്കിന് പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും സമ്പാദ്യം അപകടത്തിലാണെന്നാണ് കെ.സി വേണുഗോപാല്‍പറഞ്ഞു.

വന്‍ കോണ്‍ഗ്രസ് റാലികള്‍
കേന്ദ്രത്തിനെതിരായ ആക്രമണം ശക്തമാക്കി എല്ലാ ജില്ലകളിലും വാര്‍ത്താ സമ്മേളനങ്ങളും പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റികളോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മാര്‍ച്ച് 6 മുതല്‍ 10 വരെ രാജ്യത്തുടനീളം പൊതു ബാങ്കുകളുടെയും എല്‍ഐസിയുടെയും ഓഫീസുകള്‍ക്ക് മുന്നില്‍ ബ്ലോക്ക്തല പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. കൂടാതെ അടുത്ത മാസം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ‘പര്‍ദഫാഷ്’ റാലികള്‍ സംഘടിപ്പിക്കും. മാര്‍ച്ച് 13ന് സംസ്ഥാന ആസ്ഥാനത്തേക്ക് കൂറ്റന്‍ ‘ചലോ രാജ്ഭവന്‍’ മാര്‍ച്ച് നടത്താനും ആഹ്വാനമുണ്ട്.

ഏപ്രിലില്‍ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും വന്‍ റാലികള്‍ സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി,  മറ്റ് ദേശീയ തല നേതാക്കള്‍ എന്നിവര്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമെന്നും കെസി വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനതല മുതിര്‍ന്ന നേതാക്കളും, എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സികള്‍, മറ്റ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, മുന്നണി സംഘടനാ നേതാക്കള്‍, വകുപ്പുകള്‍, സെല്ലുകള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരോട് ഈ എല്ലാ പ്രക്ഷോഭ പരിപാടികളിലും പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...