കോൺഗ്രസ്സ് നേതാവ് പവൻ ഖേരയുടെ ഇടക്കാല ജാമ്യം സുപ്രീം കോടതി നീട്ടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി നടത്തിയ വിവാദ പരാമർശത്തിൽ അറസ്റ്റ് ചെയ്ത മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ ഇടക്കാല ജാമ്യം നീട്ടി നൽകി സുപ്രീംകോടതി. ഫെബ്രുവരി 23 ന് ഡൽഹി വിമാനത്താവളത്തിൽ വെച്ച് അസം പോലീസിന്‍റെ അഭ്യർത്ഥന പ്രകാരം ഡൽഹി പോലീസാണ് പവൻ ഖേരയെ അറസ്റ്റ് ചെയ്തത്. പിന്നാലെ കോൺഗ്രസ്സ് നേതൃത്വം ഇടപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിന്‍റെ കാലയളവാണ് സുപ്രീം കോടതി വീണ്ടും നീട്ടി നൽകിയത്.

കോൺഗ്രസ് പാർട്ടിയുടെ 85-ാം പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ നിന്ന് റായ്പൂരിലേക്ക് പോകുന്നതിനിടെ വിമാനത്താവളത്തിൽ വെച്ചാണ് പവൻ ഖേരയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് നടത്തിയ പരാമർശങ്ങളുടെ പേരിൽ ക്രിമിനൽ ഗൂഢാലോചന, വർഗീയ ചേരിതിരിവ് തുടങ്ങിയ കുറ്റങ്ങളാണ് കോൺഗ്രസ് നേതാവിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ക്രമസമാധാന ചുമതലയുള്ള ഐജിപി പ്രശാന്ത കുമാർ ഭുയാൻ പറഞ്ഞു.

ഫെബ്രുവരി 17 ന് അദാനി-ഹിൻഡൻബർഗ് തർക്കത്തെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി മോദിയെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയതിന് പവൻ ഖേരയ്‌ക്കെതിരെ ലഖ്‌നൗ, വാരണാസി, അസം എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ചലനത്തെ നിയന്ത്രിക്കാനും നിശബ്ദനാക്കാനും വൃത്തികെട്ട എഫ്‌ഐആർ ഉപയോഗിക്കുന്നത് ലജ്ജാകരവും അസ്വീകാര്യവുമായ പ്രവൃത്തിയാണെന്നും പാർട്ടി പൂർണമായും പവൻ ഖേരക്കൊപ്പം നിൽക്കുന്നു എന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രോഗികളുടെ പുറത്ത് എലിയും പൂച്ചയുമൊക്കെ ടോം & ജെറി കളിക്കുന്നത് കണ്ടിട്ടുണ്ടോ?’; സർക്കാർ ആശുപത്രികളെ...

0
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ യു ജനീഷ് കുമാര്‍...

​എംബിബിഎസ് പഠനച്ചെലവ് കുറയുന്നു; ഫീസ് ഘടനയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. കോഴ്‌സ് ട്യൂഷന്‍ ഫീസ് ഇനി...

ആരെ പിന്തുണയ്ക്കും? വേൾഡ് കപ്പ് ഫൈനലിൽ മനസ്സ് തുറന്ന് ശശി തരൂർ; നിലപാട് ഇങ്ങനെ

0
തിരുവനന്തപുരം: ഫിഫ വേള്‍ഡ് കപ്പ് ഫൈനലില്‍ താന്‍ പിന്തുണയ്ക്കുന്ന ടീം ഏതാണെന്ന്...

സ്മാർട്ട്ഫോൺ വിപണി പിടിച്ചടക്കാൻ ഗൂഗിൾ; പിക്സൽ 11 സീരീസിലെ വിപ്ലവകരമായ മാറ്റങ്ങൾ പുറത്ത്.

0
ഗൂഗിൾ പിക്സൽ 10 സീരീസ് നേടിയ വൻ വിജയത്തിന് ശേഷം, സ്മാർട്ട്ഫോൺ...