പാലക്കാട് : തുടര്‍ സമരത്തിനൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. രണ്ടാം ഇടത് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന്റെ അടുത്ത ദിവസമായ മെയ് 21 നു തുടര്‍സമര പ്രഖ്യാപനം നടത്തുമെന്ന് വാളയാര്‍ സമര സമിതി അറിയിച്ചു.
വാളയാര്‍ അട്ടപ്പള്ളത്തെ പെണ്‍കുട്ടികളുടെ വീട്ടിലാണ് സമര പ്രഖ്യാപനം നടത്തുക. കേസ് അന്വേഷണം അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ഇപ്പോഴും സംരക്ഷിക്കുകയാണ്. ഇവര്‍ക്ക് എതിരെ നടപടിയെടുക്കും വരെ സമരം നടത്തുമെന്നും സമരസമിതി അറിയിച്ചു. ഇടത് സര്‍ക്കാരിന്റേത് നീതി നിഷേധമാണെന്നും സമരസമിതി പറഞ്ഞു.