രാജസ്ഥാന്‍ : ബി.ജെ.പി എം.എല്‍.എ ഗോതം ലാല്‍ മീണ കോവിഡ് ബാധിച്ച് മരിച്ചു. രോഗബാധിതനായി ഉദയ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉദയ്പൂരിലെ എംബി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗോതം ലാലിനെ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
കോവിഡ് ബാധിച്ച് മരണപ്പെടുന്ന രാജസ്ഥാനിലെ നാലാമത്തെ എംഎല്‍എയാണ് ഗോതം ലാല്‍ മീണ. നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാരായ കൈലാഷ് ത്രിവേദി, ഗജേന്ദ്ര ശക്തിവത്, ബിജെപി എംഎല്‍എ കിരണ്‍ മഹേശ്വരി എന്നിവരാണ് മരിച്ചത്.





























