കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍ മുന്‍ഗണന വിഭാഗത്തില്‍ ; ഉടന്‍ വാക്‌സിനേഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയിലെ 18-44 വയസിന് മധ്യേയുള്ള അര്‍ഹരായ ജീവനക്കാര്‍ക്ക് ഉടന്‍ തന്നെ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു. കെഎസ്‌ആര്‍ടിസി ജീവനക്കാരെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കുവാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തിലാണിത്.

വ്യാഴാഴ്ച മുതല്‍ ഇതിന് വേണ്ടിയുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ് എന്ന മുന്‍ഗണന ക്രമത്തിലാകും വാക്‌സിന്‍ ലഭ്യമാക്കുക. യൂണിറ്റ് അടിസ്ഥാനത്തിലാണ് വാക്‌സിന്‍ കുത്തിവെയ്ക്കുന്നത്. യൂണിറ്റുകളിലും, ചീഫ് ഓഫീസുകളിലും ഒരു നോഡല്‍ അസിസ്റ്റന്റിനെ ഇതിനായി ചുമതലപ്പെടുത്തും. നോഡല്‍ അസിസ്റ്റന്റുമാര്‍ വാക്‌സിന്‍ ലഭ്യമാകുന്ന സര്‍ക്കാര്‍ പോര്‍ട്ടലില്‍ ജീവനക്കാരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യും. കൊവിഡ് പോസിറ്റീവ് ആയ ജീവനക്കാര്‍ക്ക് നെഗറ്റീവ് ആയി ആറ് ആഴ്ചകള്‍ക്ക് ശേഷമേ വാക്‌സിന്‍ നല്‍കുകയുള്ളൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...