വിഖ്യാത ഹോളിവുഡ് സംവിധായകന്‍ വൂള്‍ഫ്ഗാങ് പീറ്റേഴ്സന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ലൊസാഞ്ചലസ് : വിഖ്യാത ഹോളിവുഡ് സംവിധായകന്‍ വൂള്‍ഫ്ഗാങ് പീറ്റേഴ്സന്‍ (81) അന്തരിച്ചു. പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ച്‌ ചികില്‍സയിലായിരുന്നു. ലൈന്‍ ഓഫ് ഫയര്‍, എയര്‍‌ഫോഴ്സ് വണ്‍, പെര്‍ഫക്‌ട് സ്റ്റോം, ട്രോയി, പോസിഡോണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച പീറ്റേഴ്സന്റെ സിനിമകളില്‍ ക്ലിന്റ് ഈസ്റ്റ്‌വുഡ്, ഡസ്റ്റിന്‍ ഹോഫ്മാന്‍, ജോര്‍ജ് ക്ലൂണി, ഹാരിസന്‍ ഫോര്‍ഡ്, ബ്രാഡ് പിറ്റ് തുടങ്ങിയ അഭിനേതാക്കള്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ജര്‍മനിയിലെ എംഡനില്‍ 1941 മാര്‍ച്ച്‌ 14 നു ജനിച്ച പീറ്റേഴ്സന്റെ പിതാവ് നാവികസേനാ ഉദ്യോഗസ്ഥനായിരുന്നു. സ്കൂള്‍ കാലത്തുതന്നെ ഒരു 8 എംഎം ക്യാമറയില്‍ ചെറു സിനിമകള്‍ ചിത്രീകരിച്ചിരുന്ന പീറ്റേഴ്സന്‍ യൗവനത്തിന്റെ തുടക്കത്തില്‍ നാടകങ്ങള്‍ സംവിധാനം ചെയ്തുതുടങ്ങി. ബെര്‍ലിനിലെ ഫിലിം ആന്‍‌ഡ് ടെലിവിഷന്‍‌ അക്കാദമിയിലെ പഠനത്തിനു ശേഷം ജര്‍മന്‍ ടെലിവിഷനു വേണ്ടി പരമ്ബരകള്‍ ചെയ്തു. 1974 ല്‍ പുറത്തിറങ്ങിയ വണ്‍ ഓര്‍ ദ് അദര്‍ ഓഫ് അസ് എന്ന സൈക്കളോജിക്കല്‍ ത്രില്ലര്‍ ആണ് പീറ്റേഴ്സന്റെ ആദ്യ ചിത്രം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി മണ്ണിടിച്ചിലിൽ കൊങ്കൺ അധികൃതരോട് ഒന്നുകൂടി റിപ്പോർട്ട്‌ ആവശ്യപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി കെ...

0
വയനാട്: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കൊങ്കൺ അധികൃതരോട് ഒന്നുകൂടി റിപ്പോർട്ട്‌ ആവശ്യപ്പെടുമെന്ന്...

കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്കെതിരെ നടപടി

0
കോഴിക്കോട്: കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്കെതിരെ നടപടി. വെണ്ടേക്കുംപൊയിൽ,...

സമൂഹത്തിന് കരുതലായി കുട്ടികൾ മാറണം ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

0
കോയിപ്രം : സമൂഹത്തിന് കരുതലായി കുട്ടികൾ മാറണമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത്...

മുൻകാല പി.എസ്.സി നിയമനങ്ങളിൽ സമഗ്ര അന്വേഷണം വേണം : കേരള എൻ.ജി.ഒ അസോസിയേഷൻ

0
പത്തനംതിട്ട : സർക്കാർ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ജനപക്ഷ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന...