തടിയൂര്‍ പൂഴിക്കാലയില്‍ ഫിലിപ്പ് ജോണ്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡാളസ്: പത്തനംതിട്ട തടിയൂര്‍ പൂഴിക്കാലയില്‍ ഫിലിപ്പ് ജോണ്‍ (കുഞ്ഞുമോന്‍, 86) ഡാളസില്‍ അന്തരിച്ചു. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോണ്‍ ആണ് ഭാര്യ.മക്കള്‍: ഫില്‍ജി ജോണ്‍സ് (ടെന്നസി), ജിജി ജോണ്‍, ജെസി ജോണ്‍ (ഇരുവരും ഡാളസ്).മരുമക്കള്‍: ഡോ.പ്രിയ ജോണ്‍സ്,
ജില്‍, ആല്‍ഫ്രഡ്‌ പെരേര.
കൊച്ചുമക്കള്‍: ജോര്‍ജീന, ഹാന, ജാസ്മിന്‍.

കോഴിക്കോട് പയ്യോളി ഗവ.ഹൈസ്കൂള്‍, മലേഷ്യ എന്നിവിടങ്ങളില്‍ ദീര്‍ഘനാള്‍ അധ്യാപകനായിരുന്നു. 1984 മുതല്‍ അമേരിക്കയിലെ സാന്‍അന്‍റോണിയോ, ഇര്‍വിംഗ് എന്നിവിടങ്ങളിലെ ഹൈസ്കൂളുകളില്‍ ഫിസിക്സ് അധ്യാപകനും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ പ്രധാനിയും ആയിരുന്നു.

പൊതുദര്‍ശനം ആഗസ്റ്റ് 21 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആറു വരെ മാര്‍ത്തോമ്മ ചര്‍ച്ച്‌ ഓഫ് ഡാളസ് കാരോള്‍ട്ടണില്‍ (1400 W. Frankford Rd, Carrollton, Tx 75007) വെച്ച്‌ നടത്തപ്പെടുന്നതും ഓഗസ്റ്റ് 22 തിങ്കള്‍ രാവിലെ 9.30 മുതല്‍ ഡാലസ് കാരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെടുന്ന സംസ്കാര ശുശ്രുഷക്ക് ശേഷം കോപ്പല്‍ റോളിംഗ് ഓക്സ് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, Tx 75019) സംസ്കരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം....

കാലവർഷം 3 മാസം കഴിയുമ്പോൾ സംസ്ഥാനത്ത് 22% മഴ കുറവ്

0
തിരുവനന്തപുരം: എൽനിനോ വർഷമായ കാലവർഷം മൂന്ന് മാസം കഴിയുമ്പോൾ സംസ്ഥാനത്...

ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി

0
ഇറാൻ : ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ലാറക് ദ്വീപില്‍...

രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ബി.ജെ.പി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി...

0
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍...