വടകര : പ്രായപൂർത്തിയാവാത്ത മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും റിമാൻഡിൽ. വടകര പുതുപ്പണം അരവിന്ദ് ഘോഷ് റോഡിൽ സിന്ധു കാമുകനായ ചോറോട് സ്വദേശി പ്രഷി എന്നിവരെയാണ് കോഴിക്കോട് ജുവനൈൽ കോടതി റിമാൻഡ് ചെയ്തത്. അഞ്ചു ദിവസം മുമ്പാണ് യുവതിയെ കാണാതായത്. ഇതുസംബന്ധിച്ച് ബന്ധുക്കൾ വടകര പോലീസിൽ പരാതി നൽകിയിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ബുധനാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായ പൂർത്തിയാകാത്ത കുട്ടിയെ ഉപേക്ഷിച്ച് പോയതിന് ജുവനൈൽ ആക്ട് പ്രകാരമാണ് കേസെടുത്തത്. യുവതിയെ മഞ്ചേരി വനിത ജയിലിലേക്കും കാമുകനെ വടകര സബ് ജയിലിലേക്കും മാറ്റി.