പൊന്നാനിയിൽ ഹണി ട്രാപ് കേസിൽ യുവതിയും ഭർത്താവിന്‍റെ സുഹൃത്തും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പൊന്നാനിയിൽ ഹണി ട്രാപ് കേസിൽ യുവതിയും ഭർത്താവിന്‍റെ സുഹൃത്തും അറസ്റ്റിൽ. പൊന്നാനി സ്വദേശികളായ പട്ടമാർ വളപ്പിൽ നസീമ (44), ഭർത്താവിന്റെ സുഹൃത്ത് അലി (55) എന്നിവർ ആണ് അറസ്റ്റിലായത്. മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് തട്ടിപ്പ് നടത്തിയത്. യുവാവിനെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവാവിനെ വിളിച്ചു വരുത്തി ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇത് പുറത്തുവിടാതിരിക്കാൻ പണം ആവശ്യപ്പെട്ടു. യുവാവ് 25,000 രൂപ നൽകി.

തുടർച്ചയായി വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടതോടെ, സാമ്പത്തിക പ്രതിസന്ധിയുള്ള യുവാവ് വിഷമത്തിലായി. സുഹൃത്തുക്കളോട് പണം കടം വാങ്ങാൻ തുടങ്ങി. ഒടുവിൽ സുഹൃത്തുക്കളോട് യുവാവ് സംഭവിച്ചത് തുറന്നു പറഞ്ഞു. തുടർന്ന് സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരം യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ നസീമയും അലിയും നിരവധി പേരിൽ നിന്ന് ഇത്തരത്തിൽ പണം തട്ടിയതായി കണ്ടെത്തി. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...