വിവാഹ തട്ടിപ്പിലൂടെ വിവിധ ജില്ലകളിലായി പത്തിലധികം പേരെ കബളിപ്പിച്ച യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവാഹ തട്ടിപ്പിലൂടെ വിവിധ ജില്ലകളിലായി പത്തിലധികം പേരെ കബളിപ്പിച്ച യുവതി തിരുവനന്തപുരത്ത് അറസ്റ്റില്‍. ഓണ്‍ലൈനില്‍ വിവാഹ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. പഞ്ചായത്ത് അംഗവുമായുള്ള വിവാഹം നടക്കുന്നതിന് തൊട്ടു മുന്‍പാണ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട് ചില സംശയങ്ങള്‍ യുവാവിനും കുടുംബത്തിനും ഉണ്ടായിരുന്നു. വിവാഹത്തിന് തൊട്ട് മുന്‍പ് ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മുന്‍പ് വിവാഹം കഴിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും കല്യാണക്കത്തും അടക്കമുള്ളവ ബാഗില്‍ നിന്ന് കണ്ടെടുത്തത്. ഉടന്‍ തന്നെ ആര്യനാട് പോലീസിനെ വിവരം അറിയിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവാഹത്തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തു വരുന്നത്.

പത്തിലധികം വിവാഹങ്ങള്‍ ചെയ്തശേഷമാണ് ആര്യനാട് സ്വദേശിയിലേക്ക് എത്തിയതെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. ആര്യനാട് സ്വദേശിയായ യുവാവ് പഞ്ചായത്തംഗം കൂടിയാണ്. വിവാഹാലോചനകള്‍ ക്ഷണിച്ചുകൊണ്ട് ഇയാള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഇതുപ്രകാരം യുവാവിന്റെ നമ്പര്‍ കണ്ടുപിടിച്ച് രേഷ്മയുടെ അമ്മയാണെന്ന് പറഞ്ഞാണ് ആദ്യം വിളിക്കുന്നത്. ശേഷം രേഷമയ്ക്ക് കൈമാറുകയായിരുന്നു. അമ്മയെന്ന പേരിലും രേഷ്മ തന്നെയാണ് സംസാരിച്ചത്. പിന്നീട് കോട്ടയത്തെ ഒരു മാളില്‍ വെച്ചാണ് ഇരുവരും കാണുന്നത്. പിന്നീട് പലകാര്യങ്ങളിലും സംശയം തോന്നിയത് കാരണമാണ് രേഷ്മ മേക്കപ്പ് റൂമില്‍ കയറിയ സമയത്ത് ബാഗ് പരിശോധിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : ഇഡി നൽകിയത് ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർ‌ട്ട്

0
കൊച്ചി : സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന...

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...

റിയാസിന് അനധികൃത സമ്പാദ്യം ; ദുബായിലേക്ക് പണം കടത്തിയെന്നും ഹവാല സംശയിക്കുന്നതായും ഇ.ഡി

0
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ,...