പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ട്​ കു​ട്ടി​ക​ളെ ഉ​പേ​ക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെ​ങ്ങ​ന്നൂ​ര്‍ : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ട്​ കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റില്‍. മു​ള​ക്കു​ഴ പെ​രി​ങ്ങാ​ല ശ്രീ​ന​ന്ദ​നം വീ​ട്ടി​ല്‍ അ​ഞ്ജ​ന (35), ചെ​ങ്ങ​ന്നൂ​ര്‍ അ​ങ്ങാ​ടി​ക്ക​ല്‍ കൊ​ച്ചാ​ദി​ശ്ശേ​രി വീ​ട്ടി​ല്‍ കെ.​ആ​ര്‍. സു​ജി​ത്ത് (36) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. ഭ​ര്‍​തൃ​വീ​ട്ടി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന അ​ഞ്ജ​ന ക​ഴി​ഞ്ഞ 11ന് ​പു​ല​ര്‍​ച്ച ര​ണ്ടി​നാ​ണ് സു​ജി​ത്തി​നൊ​പ്പം പോ​യ​ത്. അ​ഞ്ജ​ന​യു​ടെ ഭ‌​ര്‍​ത്താ​വ് ഗ​ള്‍​ഫി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഇ​യാ​ള്‍ 11ന് ​പു​ല​ര്‍​ച്ച 4.45ന് ​വി​ദേ​ശ​ത്തു​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് അ​ഞ്ജ​ന മ​റ്റൊ​രാ​ളോ​ടൊ​പ്പം പോ​യ​ത്​ അ​റി​ഞ്ഞ​ത്.

അ​ഞ്ജ​ന ക​ത്ത് എ​ഴു​തി വെ​ച്ച​ശേ​ഷം ഒ​മ്പ​തും 10ഉം ​വ​യ​സ്സു​ള്ള മ​ക്ക​ളെ ത​ലേ​ദി​വ​സം ത​ന്നെ പി​താ​വി​ന്‍റെ അ​ടു​ത്ത് കൊ​ണ്ടു​വി​ട്ടി​രു​ന്നു. ഇ​രു​വ​രും പ​ഠ​ന​കാ​ലം മു​ത​ല്‍ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​ര്‍ ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് എ​സ്.​ഐ എ​സ്. രാ​ജേ​ഷ്, സീ​നി​യ‌​ര്‍ സി.​പി.​ഒ ബാ​ല​കൃ​ഷ്ണ​ന്‍, വ​നി​ത സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ മാ​യാ​ദേ​വി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. കോ​ട​തി റി​മാ​ന്‍​ഡ്​ ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...