സ്വകാര്യബസ്സിൽ നിന്നും അഞ്ച് വയസുകാരിയുടെ സ്വർണ്ണം മോഷ്ടിച്ച സ്ത്രീ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സ്വകാര്യബസ്സിൽ നിന്നും അഞ്ച് വയസുകാരിയുടെ സ്വർണ്ണം മോഷ്ടിച്ച സ്ത്രീ പിടിയിൽ. അഞ്ചൽ സ്വദേശിനി സബീനയാണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്. അഞ്ചൽ ആർ ഓ ജംഗ്ഷനിൽ നിന്നും പകൽ മൂന്ന് മണിയോടെ കുളത്തൂപ്പുഴയ്ക്ക് പോയ സ്വകാര്യബസ്സിലായിരു മോഷണം. കോട്ടുക്കൽ സ്വദേശിനി അസ്നിയുടെ മകൾ അസ്ലീന്റെ കാലിൽ കിടന്ന മുക്കാൽ പവൻ തൂക്കമുള്ള സ്വർണ്ണ കൊലുസ് ആണ് മോഷ്ടിച്ചത്. കൊലുസ് നഷ്ടപ്പെട്ട വിവരം അസ്നി ബസ് ജീവനക്കാരോട് പറയുകയും ഇവർ അഞ്ചൽ പൊലീസിനെ വിളിച്ചറിയിക്കുകയുമായിരുന്നു.

സ്ഥലത്തെത്തിയ പോലീസിന് സ്ഥിരം മോഷ്ടാവായ സബീനയെ ബസ്സിൽ കണ്ടപ്പോൾ തന്നെ പ്രതി ആരെന്ന് വ്യക്തമായി. പോലീസ് സ്റ്റേഷനിൽ സബീനയെ പരിശോധിച്ചതോടെ സ്വർണ്ണം കണ്ടെത്തി. ഇവർ ഇതിനുമുമ്പും സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പിടിയിലാകുമ്പോൾ ഉടമയ്ക്ക് സ്വർണം തിരികെ നൽകി തടി തപ്പുന്നതാണ് രീതിയെന്നും പോലീസ് പറയുന്നു. എന്നാൽ ഈ കേസിൽ അസ്നി പരാതിയിൽ ഉറച്ചു നിന്നതോടെ സബീ യഞ്ചേരി ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയ്ക്കിടയിൽ കുഞ്ഞിൻ്റെ സ്വർണ്ണമാല മോഷ്ടിച്ച സബീനയെ നാട്ടുകാർ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരിന്നു.

ഉടമയ്ക്ക് സ്വർണം തിരികെ നൽകിയതോടെ പരാതിയില്ലന്ന് ഉടമ പറഞ്ഞതിനെ തുടർന്നാണ് കേസെടുക്കാതെ പോലീസിന് സബീനയെ വിട്ടയക്കേണ്ടിവന്നു. അഞ്ചൽ പ്രദേശത്തെ ഓഡിറ്റോറിയങ്ങളിലെ വിവാഹ ചടങ്ങുകളിലും മറ്റും എത്തി കുട്ടികളുടെയും സ്ത്രീകളുടെയും സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച് മുങ്ങുന്നതും സബീനയുടെ പതിവ് രീതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

നീറ്റ് റദ്ദാക്കണമെന്നും വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ്...

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക്...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...