യുവതിയെ ജോലിസ്ഥലത്തുകയറി മർദ്ദിച്ചു, സെക്യൂരിറ്റി ക്യാബിന്റെ ഗ്ലാസ്സ് അടിച്ചുപൊട്ടിച്ചു : പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : യുവതിയെ ജോലിസ്ഥലത്തുകയറിയും അഭയം തേടിയ സെക്യൂരിറ്റി ക്യാബിനുള്ളിൽ വെച്ചും മർദ്ദിക്കുകയും അവിടുത്തെ ജനൽ ഗ്ലാസ്സ് അടിച്ചുപൊട്ടിക്കുകയും ചെയ്ത കേസിൽ സുഹൃത്തായ യുവാവിനെ കീഴ്‌വായ്‌പ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കവിയൂർ മുണ്ടിയപ്പള്ളി വാക്കേക്കടവ് ആശാരിപ്പറമ്പിൽ രാജേഷ് മോൻ എന്ന എ എസ് രാകേഷ് (33)ആണ് പിടിയിലായത്. 2 ന് ഉച്ചകഴിഞ്ഞു 3 ന് പാമല കിൻഫ്രാ പാർക്കിലാണ് അതിക്രമിച്ചുകടന്ന് ഇയാൾ യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചത്. സുഹൃത്ത് പാണ്ടനാട് സ്വദേശിനിയായ യുവതിയെ ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിന്റെ വിരോധത്താൽ പ്രതി കിൻഫ്രയുടെ ഓഫീസിൽ കയറി ആക്രമിക്കുകയായിരുന്നു. അസഭ്യം വിളിച്ചെത്തിയ ഇയാൾ പാമലയിലുള്ള യുവതിയുടെ ബന്ധുവിന്റെ വീട്ടിൽ ചെന്ന് പ്രശ്നമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയശേഷം കഴുത്തിൽ അടിച്ചു.

ആക്രമണം ഭയന്ന് യുവതി ഓടി കോമ്പൗണ്ടിലുള്ള സുരക്ഷാ ജീവനക്കാരുടെ ക്യാബിനിൽ കയറി. പിന്തുടർന്നെത്തിയ പ്രതി സുരക്ഷാ ജീവനക്കാരനെ തള്ളിമാറ്റി അകത്തുകയറി. തലപിടിച്ച് ഭിത്തിയിലിടിപ്പിച്ചു. പുറത്ത് ഇടിക്കുകയും കൂടെ പോയില്ലെങ്കിൽ താൻ ഗുണ്ടയാണെന്നും ബോംബെറിഞ്ഞു കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാർ പിടിച്ചു പുറത്താക്കിയപ്പോൾ വെളിയിൽ നിന്നുകൊണ്ട് ചുവരിലെ ജനാലയുടെ ചില്ല് കൈകൊണ്ട് ഇടിച്ചുപൊട്ടിച്ചു. ഇതിൽ 1500 നഷ്ടം സംഭവിച്ചു. യുവതി അന്നുതന്നെ സ്റ്റേഷനിൽ എത്തി പരാതി നൽകിയതുപ്രകാരം എ എസ് ഐ ജോയ്‌സ് തോമസ് മൊഴി രേഖപ്പെടുത്തി. എസ് ഐ ബി എസ് ആദർശ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

പ്രതി കുന്നന്താനത്തുള്ളതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തി അന്വേഷിച്ചതിൽ ഷാപ്പിന് സമീപത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് 3 ന് പുലർച്ചെ അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ കിൻഫ്രാ വ്യവസായ പാർക്കിലെത്തി സംഭവസ്ഥലത്തുനിന്നും പ്രതി അടിച്ചുപൊട്ടിച്ച ഗ്ലാസ്‌ കഷ്ണം പോലീസ് കണ്ടെടുത്തു. യുവതി ഭർത്താവുമായി ഒരു വർഷത്തിലേറെയായി പിണങ്ങി കഴിയുകയാണ്.

മദ്യപാനിയും സ്ഥിരം കലഹസ്വഭാവിയുമായി ആളുകൾക്ക് ഭീഷണിയും ഉപദ്രവവും സൃഷ്ടിക്കുന്നയാളായ യുവാവിനെതിരെ കീഴ്‌വായ്‌പ്പൂർ സ്റ്റേഷനിൽ ഈവർഷം തന്നെ രണ്ട് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണ്. കുന്നന്താനം മാടത്തികാവിലെ ഒരു വീട്ടിൽ കെട്ടുപടക്കം എറിഞ്ഞതിനാണ് ആദ്യത്തെ കേസ്. ചെങ്ങരൂർ ഒരു വീടിന്റെ ജനൽ തല്ലിപൊട്ടിച്ചതിന് രജിസ്റ്റർ ചെയ്തതാണ് രണ്ടാമത്തേത്. തുടർ നടപടികൾക്കൊടുവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...