‘അമ്മായിയമ്മയും ആണ്‍സുഹൃത്തും തമ്മിലുള്ള ബന്ധം കണ്ടെത്തി’ ; ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്ന് യുവതി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : അങ്കമാലിക്കടുത്ത് കൊരട്ടിയില്‍ യുവതിയെ അമ്മായി അമ്മയുടെ ആണ്‍സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ഭര്‍ത്താവിന്‍റെ അമ്മയുടെ സുഹൃത്തായ സത്യവാനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് യുവതി പറഞ്ഞു. ആക്രമണത്തില്‍ മുഖത്തിനും എല്ലുകള്‍ക്കും സാരമായ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വനിതാ ദിനത്തിന് തലേ ദിവസമാണ് യുവതി ആക്രമണത്തിന് ഇരയായത്.

അമ്മായി അമ്മയ്ക്ക് ആണ്‍ സുഹൃത്തുമായുള്ള ബന്ധം യുവതി കണ്ടെത്തുകയും യുവതിയും ഭര്‍ത്താവും ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് ആക്രണത്തിന് പിന്നിലെന്നാണ് യുവതി ആരോപിക്കുന്നത്. യുവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിയുന്നത്.  രണ്ടാം തവണയാണ് താന്‍ ആക്രമിക്കപ്പെടുന്നതെന്ന് യുവതി പറയുന്നു.

നേരത്തെയും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ അന്ന് മുതല്‍ അമ്മായി അമ്മ തന്നെ ദ്രോഹിക്കുകയാണ്. ഭർത്താവ് ജോലിക്ക് പോയാൽ വീട്ടിലെ മുറിയിൽ തന്നെ പൂട്ടിയിടും. ഭക്ഷണം പോലും നൽകാറില്ലായിരുന്നു.  ഈ സമയത്ത് ടോയിലറ്റിലെ വെള്ളം കുടിച്ചാണ് ദാഹമകറ്റിയിരുന്നതെന്നും യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്‍റെ പൂര്ണ്ണ രൂപം

നാളെ വനിതാ ദിനം. പക്ഷെ ഇപ്പോഴും ഇവിടത്തെ വനിതകൾക്ക് നിയമത്തിന്റെ ഭാഗത്തു നിന്ന് ഒരു സേഫ്റ്റി ഇല്ല എന്നുള്ളതിന്റെ ജീവിച്ചിരിക്കുന്ന സ്മാരകം ആണ് എന്റെ ഭാര്യ .. എന്റെ അമ്മയുടെ കാമുകൻ തല്ലിയതാണ്. അവിഹിത ബന്ധം അറിഞ്ഞുന്ന് കണ്ടപ്പോൾ എന്റെ ഭാര്യയെയും എന്നെയും കൊല്ലാൻ ശ്രെമിച്ചത്. ഇതവളുടെ പ്രൊഫൈൽ ആണ് അവൾക്ക് വേണ്ടി ഞാൻ നിങ്ങളെ എല്ലാം അറിയിക്കുന്നു. മുഖത്തെ 3,4 എല്ലുകൾ പൊട്ടി. ശ്വാസം പോലും മര്യാദക് വലിക്കാനോ, മര്യാദക്ക് ഭക്ഷണം കഴിക്കാനോ പറ്റാതെ വേദന കൊണ്ട് പുളയുകയാണവൾ.

എന്നാൽ ഇതൊക്കെ ചെയ്ത ആൾ ഇപ്പോഴും സ്വതന്ത്രനായി നടക്കുന്നു. കാരണം ആൾ വലിയ ബിജെപി കാരനാണ്.  ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു. അതുകൊണ്ട് തന്നെ ഇനി അവൾക്ക് നീതി കിട്ടണേൽ നിങ്ങൾ എല്ലാരും സഹായിക്കണം. വിവാഹം കഴിഞ്ഞ് 6 മാസത്തിനിടയിൽ 2ആം തവണ ആണ് അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കുന്നത്. ഒരു ആഴ്ചയോളം പട്ടിണികിട്ടു. വൈകിട്ട് ഞാൻ വരുമ്പോൾ മാത്രം ആണവൾ ഭക്ഷണം കഴിക്കുന്നത് (എന്റെ അമ്മ എല്ലാ ഭക്ഷണം ഉണ്ടാക്കി റൂമിൽ കേറ്റി പൂട്ടി വെക്കുകയാർന്നു അവരെ പേടിച്ചട്ട് അവൾ റൂമിൽ നിന്ന് ഇറങ്ങില്ല, ടോയ്‌ലെറ്റിൽ നിന്നും വെള്ളം കുടിച് അവിടെ ഇരുന്നു. ഞാൻ നിസ്സഹായൻ ആരുന്നു ).

ഡിസംബർ 12 ആം തിയതി എന്റെ അമ്മയും അവരുടെ ആങ്ങളയും ചേർന്ന് അവളെ പട്ടിക കോൽ വെച്ച് തല്ലി. ഈ 6 മാസത്തിനിടെ അവൾ സമാധാനം സന്തോഷം എന്താണെന് അറിഞ്ഞട്ടില്ല. ഇപ്പോൾ നിങ്ങൾ ചോദിക്കും എന്ത് ഭർത്താവ് ആടോ താൻ എന്ന്. എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല കാരണം തല്ലാണ്ട് തന്നെ തല്ലി എന്ന് പറഞ് ശാരീരിക പീഡനം നടത്തി ഒരുപാട് തല്ലി എന്നൊക്കെ പറഞ് അവർ കേസ് കൊടുത്തേക്കുകയാണ് വനിതാ സെല്ലിൽ . ഞാൻ തല്ലിലേലും അവർ അങ്ങനെ വരുത്തി തീർക്കും. ഞാൻ നിസ്സഹായ അവസ്ഥയിൽ ആണ്. 

നിങ്ങൾക് മാത്രെ ഇനി അവൾക് നീതി വാങ്ങി കൊടുക്കാൻ സാധിക്കു   എന്നെ കൊണ്ട് വിളിക്കാൻ പറ്റുന്ന എല്ലാരേം ഞാൻ വിളിച്ചു. പക്ഷെ ആരെയൊക്കെ വിളിച്ചിട്ടും ഉപകാരം ഉണ്ടായില്ല… മീഡിയയിൽ വന്നാൽ മാത്രമേ ഇനി അവൾക്ക് നീതി കിട്ടോളൂ. അതിനാൽ ആണ് ഞാൻ ഈ പോസ്റ്റ്‌ ഇവിടെ ഇടുന്നത്.. ഇന്നലെ രാത്രി 9.30 നടന്നതാണ് ഈ സംഭവം ഇത്ര നേരം ആയിട്ടും അയാൾ സ്വാതന്ത്രൻ ആയി നടക്കുകയാണ്..

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി ; തടവ് റദ്ദാക്കി

0
ന്യൂഡൽഹി : 1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത്...

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...