കായലോട് സദാചാര ആക്രമണത്തിൽ ഭയന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം ; അഞ്ച് പേർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂർ കായലോട് സദാചാര ആക്രമണത്തിൽ ഭയന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസ്. ആൺസുഹൃത്ത് റഹീസിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
യുവതിയുമായി കാറിൽ സംസാരിച്ചിരിക്കെ സംഘം ചേർന്ന് പിടിച്ചിറക്കി മർദിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. ഫോണിലുള്ള ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മൂന്ന് മൊബൈൽ ഫോണും ടാബും കൈക്കലാക്കിയെന്നും സ്കൂട്ടറിൽ കയറ്റി തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ പറമ്പിൽവെച്ച് മർദിച്ചു എന്നുമാണ് ഇവർക്കെതിരെയുള്ള കേസ്. ബഷീർ, റഫ്നാസ്, ഫൈസൽ, സുനീർ, സഖറിയ എന്നിവർക്കെതിരെയാണ് കേസ്. അതിൽ മുബഷീർ, ഫൈസൽ,റഫ്‌നാസ്, സുനീർ,സക്കറിയ എന്നിവർക്കെതിരെ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇന്ന് രാവിലെയാണ് പിണറായി പോലീസ് സ്റ്റേഷനിൽ ആൺസുഹൃത്ത് റഹീസ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. തലശ്ശേരി എഎസ്പി പി ബി കിരണിന്റെ നേതൃത്വത്തിൽ മൂന്ന് മണിക്കൂറോളം ഇയാളെ ചോദ്യം ചെയ്തു. സദാചാര ആക്രമണം നടന്നിട്ടുണ്ടോ, എസ് ഡി പി ഐ ഓഫീസിലേക്ക് ആരാണ് കൊണ്ടുപോയത്, ഇവിടെ എന്താണ് നടന്നത് തുടങ്ങിയ വിവരങ്ങളും റഹീസിൽ നിന്ന് അന്വേഷണസംഘം ശേഖരിച്ചിരുന്നു. റഹീസ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പൊലീസ്,...

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം ; നടന്നത് കടുത്ത നിയമലംഘനം

0
ഡൽഹി : സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ...

സംസ്ഥാനത്ത് ബി ജെ പി -യിൽ അടിമുടി മാറ്റമുണ്ടാകില്ല ; പട്ടിക വെട്ടി, സ്വാധീനം...

0
കൊല്ലം : ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ...

ചിറയിൻകീഴിലെ കയ്യാങ്കളി ; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ...