ഫേസ്ബുക്കിൽ ലൈവിട്ടശേഷം ജീവനൊടുക്കി യുവതി

For full experience, Download our mobile application:
Get it on Google Play

സോളൻ: ഫേസ്ബുക്കിൽ ലൈവിട്ടശേഷം ജീവനൊടുക്കി യുവതി. ഹിമാചൽ പ്രദേശിലാണ് സംഭവം. സോളൻ ജില്ലക്കാരിയായ 20-കാരിയാണ് തൂങ്ങിമരിച്ചത്. സംഭവസമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല. മരിച്ചതിന് ശേഷം ഏകദേശം ഒരുമണിക്കൂറോളം ലൈവ് തുടർന്നു. വിവരം ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്തെത്തിയതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പർവാനോ മെഹർ പൻവാർ പറഞ്ഞു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.

തന്റെ മരണത്തിൽ ആരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്നും മറ്റാരും ഉത്തരവാദികളല്ലെന്നും ഫേസ്ബുക്ക് ലൈവിൽ യുവതി പറഞ്ഞു. ലൈവ് പോയതിനാൽ യുവതി ആത്മഹത്യ ചെയ്ത വിവരം പെട്ടെന്ന് തന്നെ നാട്ടുകാരറിഞ്ഞു. എന്നാൽ പെൺകുട്ടിയുടെ അമ്മയുമായി ഫോണിൽ ബന്ധപ്പെടാൻ പലരും ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. യുവതി ആത്മഹത്യചെയ്യാനുണ്ടായ കാരണം എന്താണെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...