മുംബൈയിൽ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി യുവതി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈയിൽ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി യുവതി ജീവനൊടുക്കി. മുംബൈയിലെ ദാദർ പ്രദേശത്തെ ടെക്നോ ഹൈറ്റ്സ് അപ്പാർട്ട്മെന്‍റിലാണ് ദാരുണമായ സംഭവം. മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിനിയായ സന സേതിയെന്ന 20 വയസുകാരിയാണ് ഫ്ലാറ്റിന്‍റെ പതിനാലാം നിലയിൽ നിന്നും താഴേക്ക് ചാടി ആത്മഹത് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് യുവതി ജീവനൊടുക്കിയത്. ഇതേ കെട്ടിടത്തിലെ എട്ടാ നിലയിലെ താമസക്കാരിയാണ് യുവതിയെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കൾക്കൊപ്പമായിരുന്നു സന സേതി താമസിച്ചിരുന്നത്. സംഭവ ദിവസം വൈക്കിട്ട് സുഹൃത്തുക്കൾക്കൊപ്പം ഫ്ലാറ്റിന്‍റെ ടെറസിലേക്ക് സന പോയിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. 14 നില കെട്ടിടത്തിന്‍റെ ടെറസിൽ നിന്നും അപ്രതീക്ഷിതമായാണ് യുവതി താഴേക്ക് ചാടിയതെന്നാണ് വിവരം.

സനക്ക് ഒരു പ്രണയമുണ്ടായിരുന്നുവെന്നും ഈ ബന്ധം വേർപെട്ടതിൽ ഏറെ നാലായി വിഷാദത്തിലായിരുന്നുവെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ആത്മഹത്യകുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. പക്ഷേ ആത്മഹത്യ ചിന്തയുള്ള കുറിപ്പുകളുള്ള ഡയറി കണ്ടെത്തിയതായി പോലീസ് പറഞ്ഞു. അപ്രതീക്ഷിതമായാണ് സന താഴേക്ക് ചാടിയതെന്നും തങ്ങൾക്ക് ഒന്നും ചെയ്യാനുള്ള സമയം കിട്ടിയില്ലെന്നും യുവതിക്കൊപ്പം ടെറസിലുണ്ടായിരുന്ന സുഹൃത്തുക്കൾ പോലീസിന് മൊഴി നൽകി. ഉടനെ തന്നെ യുവതിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തതായും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...