ന്യൂഡല്‍ഹി: ഉത്സവ സീസണിലെ തിരക്കുകള്‍ കണക്കിലെടുത്ത് 283 സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ഇന്ത്യൻ റെയില്‍വേ. ദീപാവലി, നവരാത്രി, ഛാത്ത് പൂജ എന്നീ ആഘോഷങ്ങള്‍ ഒരുമിച്ച് എത്തിയതോടെയാണ് ട്രെയിനുകളില്‍ തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയത്. അതുകൊണ്ട് തന്നെ ട്രെയിനുകള്‍ 4,480 അധിക സര്‍വ്വീസുകള്‍ നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഈസ്റ്റേണ്‍ സെൻട്രല്‍ റെയില്‍വേ ഡിവിഷനില്‍ നിന്നും 42 ട്രെയിനുകള്‍ 512 സര്‍വീസും പശ്ചിമ റെയില്‍വേ 36 ട്രെയിനുകളിലായി 1,262 സര്‍വീസും ഈ ഉത്സവ സീസണില്‍ നടത്തും. നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ 24 ട്രെയിനുകളാണ് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നത്.
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് തടയാൻ റെയില്‍വേ പ്രത്യേക സ്‌ക്വാഡ് തയ്യാറാക്കുകയും യാത്രക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് ഉറപ്പുവരുത്താൻ ടിക്കറ്റ് പരിശോധിക്കുന്നവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. വരുമാന ചോര്‍ച്ച തടയുകയും യാത്രക്കാര്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉത്സവ സീസണ്‍ ആയതുകൊണ്ട് തന്നെ കേരളത്തിലേക്കുള്ള ദീര്‍ഘദൂര ട്രെയിനുകളിലും സ്‌പെഷ്യല്‍ ട്രെയിനുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























