കൂത്താട്ടുകുളം : യുവതിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പാലക്കുഴ കാവുംഭാഗം മുഴയൻതാനത്ത് പുത്തൻപുരയിൽ വിശ്വംഭരന്റെ മകൾ ആര്യയെ (22)യാണ് വീട്ടുപുരയിടത്തിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ടത്.
ഉപയോഗിക്കാതെ കിടന്ന കുളത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടത്. കൂത്താട്ടുകുളം ഫയർഫോഴ്സും പോലീസും ചേർന്നാണ് കുളത്തിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. മൂവാറ്റുപുഴയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ആയിരുന്നു ആര്യ. മാതാവ്: ഗിരിജ, സഹോദരി: ആതിര.