ഉത്തർപ്രദേശിൽ മതത്തിന്റെ പേരിൽ യുവതിക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: ഉത്തർപ്രദേശിലെ ജോൻപൂരിൽ മതത്തിന്റെ പേരിൽ യുവതിക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപണം. ജില്ലാ ആശുപത്രിയിലെ ഡോക്ടർ പ്രസവം നടത്താൻ വിസമ്മതിച്ചുവെന്ന് യുവതിയും ഭർത്താവും ആരോപിച്ചു. ഷമ പർവീൻ എന്ന സ്ത്രീയാണ് ആരോപണവുമായി രം​ഗത്തെത്തിയത്. ഒക്ടോബർ രണ്ടിനാണ് സംഭവമെന്ന് പറയുന്നു. മുസ്ലീം രോഗികളെ ചികിത്സിക്കില്ലെന്ന് ഡോക്ടർ പറഞ്ഞതായി ഇവർ പറഞ്ഞു.യുവതി സംഭവം വിവരിക്കുന്ന വീഡിയോ പുറത്തുവന്നതോടെ പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടു.

ആശുപത്രിയിൽ ഉണ്ടായിരുന്ന രണ്ട് മുസ്ലീം സ്ത്രീകളെ ചികിത്സിക്കാൻ ഡോക്ടർ വിസമ്മതിച്ചുവെന്ന് ഇവരുടെ ഭർത്താവും ആരോപിച്ചു. വർഗീയ പ്രശ്‌നങ്ങൾ സൃഷ്ടിക്കരുതെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടെങ്കിലും അവ​ഗണിച്ചെന്നും പറയുന്നു. മുസ്ലീം രോഗികളെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ഡോക്ടർ എല്ലാ നഴ്‌സുമാരോടും പറഞ്ഞതായും പർവീൺ ആരോപിച്ചു. വീഡിയോ വ്യാപകമായി പ്രചരിച്ചിട്ടുണ്ടെങ്കിലും പോലീസിൽ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. ജൗൻപൂർ വനിതാ ജില്ലാ ആശുപത്രി ഭരണകൂടം ആരോപണത്തെക്കുറിച്ച് ഡോക്ടറോട് വിശദീകരണം തേടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...