ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങള്‍ അപഹരിച്ച സംഘത്തിലെ രണ്ടാം പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കടപ്പാക്കടയിലെ കോര്‍പറേറ്റ് ധനകാര്യ സ്ഥാപനത്തിലെ കണക്കില്‍ തിരിമറി നടത്തി 20 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ടാമനും പിടിയില്‍. സ്ഥാപനത്തിന്റെ സെയില്‍സ് ഓഫീസറായിരുന്ന ഇരവിപുരം സക്കീര്‍ ഹുസൈന്‍ നഗര്‍ 214 ബിയില്‍ ആഷിക് മന്‍സിലില്‍ അല്‍ അമീന്‍ (21) ആണ് പിടിയിലായത്. ഈ സംഭവത്തില്‍ മറ്റൊരു സെയില്‍സ് ഓഫീസറായിരുന്ന മുഹമ്മദ് റാഫിക്കിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

സ്ഥാപനത്തിലെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും തിരിച്ചറിയില്‍ രേഖകളുമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഇവ ഉപയോഗിച്ച് പര്‍ച്ചേസ് ലോണിന് ധനകാര്യ സ്ഥാപനത്തിന്റെ അംഗീകാരം വാങ്ങുകയും ചെയ്തു. ഇതിനായി നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളുടെ ഇന്‍വോയ്‌സാണ് പ്രതികള്‍ ഉപയോഗിച്ചത്. ഇരുവരും കൂടി 2019000 രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്.

സ്ഥാപനത്തില്‍ നടത്തിയ ഇന്റെണല്‍ ഓഡിറ്റിങ്ങിലാണ് പണം തട്ടിയെടുത്ത വിവരം കണ്ടെത്തിയത്. സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജര്‍ ഈസ്റ്റ് പോലീസില്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അല്‍ അമീന്‍ പോലീസിന്റെ പിടിയിലായത്. ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ രതീഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ രാജ്‌മോഹന്‍, എ.എസ്. ഐ ജലജ, സി.പി.ഒമാരായ രാജഗോപാല്‍, സജീവ് തുടങ്ങിയവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...