ലോട്ടറി ടിക്കറ്റില്‍ കൃത്രിമം ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ലോട്ടറി ടിക്കറ്റില്‍ കൃത്രിമം കാണിച്ച് സമ്മാനത്തുക തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മുണ്ടയ്ക്കല്‍ തെക്കേവിള സിആര്‍എസി 55 തെക്കേക്കുറ്റി തെക്കതില്‍ ചന്ദ്രബോസ് (60) ആണ് പിടിയിലായത്. സംസ്ഥാന ഭാഗ്യക്കുറിയുടെ ലോട്ടറി ടിക്കറ്റ് സമ്മാനം ലഭിച്ച ടിക്കറ്റിന്റെ നമ്പറായി തിരുത്തി ഭാഗ്യക്കുറി ഓഫീസില്‍ സമര്‍പ്പിച്ചു. ഭാഗ്യക്കുറി ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ടിക്കറ്റ് വ്യാജമാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

ലോട്ടറി ഓഫീസിലെ ജീവനക്കാര്‍ ഇയാളെ സ്ഥലത്ത് തടഞ്ഞ് വെക്കുകയും തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. അക്ഷയ ഭാഗ്യക്കുറിയുടെ 526ാമത്തെ നറുക്കെടുപ്പിലെ ടിക്കറ്റാണ് നമ്പര്‍ തിരുത്തി പണം തട്ടാന്‍ ശ്രമിച്ചത്. കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ രതീഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ രതീഷ്‌കുമാര്‍, സി.പി.ഒമാരായ സജീവ്, ശ്രീജിത്ത് തുടങ്ങിയവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെരുനാട് – അത്തിക്കയം റോഡിൽ യാത്രക്കാർക്ക് അപകടഭീഷണിയായി കാടുവളരുന്നു

0
പെരുനാട് : മുക്കട - പെരുനാട് ശബരിമല പാതയുടെ ഭാഗമായ പെരുനാട്...

നേപ്പാളിൽ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശിയായ പ്രതിശ്രുത വരൻ മുങ്ങിമരിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലെ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശി മുങ്ങിമരിച്ചു. ഫേവ തടാകത്തിൽ...

പിണറായി സര്‍ക്കാര്‍ ജീവനക്കാരുടെ താല്‍പര്യങ്ങള്‍ ബലികഴിച്ചു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : കഴിഞ്ഞ പത്ത് വര്‍ഷക്കാലം ഭരണം നടത്തിയ പിണറായി സര്‍ക്കാര്‍...

‘പൊതിച്ചോർ’ പരാമർശം : ജി. സുധാകരനെതിരെ സിപിഎം ; എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധമാർച്ച്

0
ആലപ്പുഴ : മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തിവരുന്ന...