Wednesday, April 24, 2024 10:45 pm

അപകടസമയത്ത് തുണയായവരോടു നന്ദി പറഞ്ഞ് യൂസഫലി ; കൈനിറയെ സമ്മാനങ്ങൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുമ്പളത്ത് ഹെലികോപ്ടർ അപകടത്തിൽപ്പെട്ടപ്പോൾ സഹായത്തിനെത്തിയ കുടുംബത്തെ സന്ദർശിച്ച് പ്രമുഖ വ്യവസായി എം.എ.യൂസഫലി. കഴിഞ്ഞ ഏപ്രിൽ 11നായിരുന്നു സാങ്കേതിക തകരാർ മൂലം യൂസഫലിയുടെ ഹെലികോപ്ടർ കുമ്പളത്ത് ചെളിനിറഞ്ഞ സ്ഥലത്ത് ഇടിച്ചിറങ്ങിയത്. അപടകത്തിൽപ്പെട്ടവരെ രക്ഷിക്കാൻ സമീപവാസിയായ രാജേഷും ഭാര്യ ബിജിയുമാണ് എത്തിയത്. ഇവരാണ് പ്രാഥമിക ശുശ്രൂഷ നൽകിയത്.

വാഹനമെത്തി ആശുപത്രിയിലേക്ക് മാറ്റുന്നതുവരെ ഇവരുടെ വീട്ടിലാണ് യൂസഫലി കഴിഞ്ഞത്. നന്ദി പറയാനാണ് എത്തിയതെന്ന് യൂസഫലി പറഞ്ഞു. ലേക്‌ഷോർ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ദൈവമാണ് രക്ഷിച്ചത്. അപകടം നടന്നപ്പോൾ മഴയത്ത് കുടയുമായി എത്തി പിടിച്ചു കൊണ്ടുവന്നത് ഈ സഹോദരനാണ്. ഇവരെ കാണാൻ എത്തുമെന്ന് നേരത്തെ അറിയിച്ചതാണ്.

എന്നാൽ പല കാരണങ്ങൾകൊണ്ട് സാധിച്ചില്ല. സർജറി നടത്തേണ്ടി വന്നു. നാല് മാസം വിശ്രമത്തിലായിരുന്നു. അതൊക്കെ കഴിഞ്ഞ് ഇപ്പോൾ നടക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജിക്കും രാജേഷിനും നിരവധി സമ്മാനങ്ങളുമായാണ് അദ്ദേഹമെത്തിയത്. രാജേഷിന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് ആവശ്യമായ എല്ലാ സഹായവും യൂസഫലി വാഗ്ദാനം ചെയ്തു.

കേരളം എന്റെ സംസ്ഥാനമാണ്. ഇവിടുത്തെ ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾ നടപ്പാക്കും. ഇന്ത്യയൊട്ടാകെ നിക്ഷേപ സൗഹൃദമായിക്കൊണ്ടിരിക്കുകയാണ്. കേരളവും നിക്ഷേപ സൗഹൃദമാണ്, അല്ലെങ്കിൽ താൻ ഇവിടെ നിക്ഷേപം നടത്തില്ലല്ലോ. സംസ്ഥാനം വികസിക്കണം. ഇന്ത്യയും വികസിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെ​ര​ഞ്ഞെ​ടു​പ്പ് : കേ​ര​ള​ത്തി​ലേ​ക്ക് ര​ണ്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ

0
ബം​​ഗ​ളൂ​രു: തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ദ​ക്ഷി​ണ, പ​ശ്ചി​മ റെ​യി​ൽ​വേ കേ​ര​ള​ത്തി​ലേ​ക്ക് ര​ണ്ട് സ്പെ​ഷ​ൽ ട്രെ​യി​ൻ...

രാജ്യത്തിൻ്റെ പ്രധാനമന്ത്രി പരസ്യമായി വർഗീയത പറഞ്ഞു ; കൊടിയ അസമത്വത്തിന് അറുതി വരുത്തണമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പത്തു വർഷം രാജ്യത്തെ വരിഞ്ഞു മുറുക്കിയ വർഗീയതയേയും ഏകാധിപത്യപ്രവണതകളേയും വകഞ്ഞു...

കിണറില്‍ ജോലിക്കിടെ ശ്വാസംമുട്ടി സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

0
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാള്‍ പഡിബാഗിലുവില്‍ കിണറില്‍ വളയം സ്ഥാപിക്കുന്ന...

കൊട്ടിക്കലാശത്തിന്‍റെ ഭാഗമായി കണ്ണൂരില്‍ നടന്ന റോഡ് ഷോക്കിടെ ബിജെപിക്കെതിരെ തുറന്നടിച്ച് കെ സുധാകരൻ

0
കണ്ണൂര്‍: കൊട്ടിക്കലാശത്തിന്‍റെ ഭാഗമായി കണ്ണൂരില്‍ നടന്ന റോഡ് ഷോക്കിടെ ബിജെപിക്കെതിരെ തുറന്നടിച്ച്...